കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ സഹതടവുകാരനെതിരെ ദിലീപും നാദിര്‍ഷയും പരാതി നല്കി.
രണ്ട് മാസത്തിന് മുമ്പേ പരാതി നല്‍കിയതാണെന്ന് ദിലീപ് ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. തുടരന്വേഷണം തന്റെ പരാതിയിലെന്നും ദിലീപ് വ്യക്തമാക്കി. സുനില്‍കുമാറുമായി ഒരു തരത്തിലുമുള്ള ബന്ധമുണ്ടായിട്ടില്ലെന്നും ദിലീപ് പറഞ്ഞു.
സുനില്‍കുമാറിന്റെ സഹതടവുകാരന് ഭീഷണിപ്പെടുത്തിയെന്ന് നടന് ദിലീപ് പരാതിയില്‍ പറയുന്നു. സഹതടവുകാരന് വിഷ്ണുവിനെതിരെ ദിലീപും നാദിര്‍ഷയും പരാതി നല്കി. വിഷ്ണു ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടു. പണം നല്കിയില്ലേല് താങ്കളുടെ പേര് പറയുമെന്നും ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു.
ദിലീപിന്റെ പേര് പറയാൻ പലകോണുകളിൽ നിന്നും തങ്ങൾക്കു മേൽ സമ്മർദ്ദമുണ്ടെന്നും പേര് പറയാതിരിക്കണമെങ്കിൽ പണം നൽകണമെന്നുമായിരുന്നു ആവശ്യം.
ദിലീപിന്റെ ഡ്രൈവറേയും നാദിര്‍ഷയെയും ഫോണില്‍ വിളിച്ച്, ഒന്നരക്കോടി രൂപ നല്‍കിയില്ലെങ്കില്‍ ദിലീപിന്റെ പേര് കേസിലേക്ക് വലിച്ചിഴയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ദിലീപിന് എതിരെ മൊഴി കൊടുത്താല്‍ തനിക്ക് രണ്ടരക്കോടി രൂപ വരെ നല്കാന് ആളുകളുണ്ടെന്നും വിഷ്ണു പറഞ്ഞതായാണ് പരാതിയിൽ പറയുന്നത്. ഇക്കാര്യങ്ങൾ സാധൂകരിക്കുന്ന ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖയടക്കമുള്ള തെളിവുകളും ദിലീപ് ഡിജിപിക്ക് കൈമാറിയിട്ടുണ്ട്.
ഡിജിപിക്കാണ് രണ്ടുമാസം മുമ്പേ പരാതി നല്‍കിയത്. ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയും പൊലീസിന് കൈമാറി.
Discussion about this post