തൃശൂർ: കൊച്ചിയിൽ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടി പോലീസിന് വീണ്ടും മൊഴി നല്കി. വിശദമായ മൊഴിയില്‍ സിനിമയില്‍ താന്‍ ഇതുവരെ നേരിടേണ്ടി വന്ന പ്രതിസന്ധികളെക്കുച്ച് തുറന്ന് പറഞ്ഞിട്ടുണ്ടെന്നാണ് സൂചന. ഒരു മാസം നീണ്ട അന്വേഷണത്തിന് ശേഷമാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. പള്‍സര്‍ സുനിയുടെ കോളുകളുടെയും കത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു ഇത്.
ഒരു ടെലിവിഷൻ ചാനലില്‍ ദിലീപ് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ നടി പരാതി നല്‍കുമെന്നും സൂചനയുണ്ട്. കേസിലെ പ്രതി പള്‍സര്‍ സുനിയുമായി നടിക്ക് അടുത്ത സൗഹൃദമുണ്ടെന്നായിരുന്നുവെന്നാണ് ദിലീപ് പറഞ്ഞത്. ‘അവര്‍ ഭയങ്കര അടുപ്പത്തിലായിരുന്നു. ഗോവയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതാണ് അപകടത്തിലേക്ക് വഴിവെച്ചത്’- ഇതായിരുന്നു ദിലീപിന്റെ പരാമര്‍ശം.
Discussion about this post