തിരുവനന്തപുരം: എന്‍എസ്എസിന്റെ ആവശ്യങ്ങളോട് പൂര്‍ണമായും സഹകരിക്കുന്ന മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് ഭരിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഭരണം മാറുമ്പോള്‍ തീരുമാനങ്ങള്‍ക്ക് തിരുത്തുണ്ടാകാന്‍ സാധ്യതയുളളപ്പോഴും ഇടത് സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും എന്‍എസ്എസിന്റെ ആവശ്യങ്ങളോട് സഹകരിക്കുകയും സഹായകരമായ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തുവെന്നും എന്‍എസ്എസിന്റെ ബജറ്റ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തവെ അദ്ദേഹം പറഞ്ഞു.
എന്‍എസ്എസിന്റെ ഇപ്പോഴത്തെ രാഷ്ട്രീയവും സാമുഹികവുമായ നിലപാടുകളിലുളള വിശ്വാസത്തെയാണ് ഇത് കാണിക്കുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് എന്‍എസ്എസിന്റെ ആവശ്യത്തെ തുടര്‍ന്നാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡും മുന്നോക്ക സമുദായ കോര്‍പ്പറേഷനും കമ്മീഷനുംം പറക്കുളം എന്‍എസ്എസ് കോളെജും അനുവദിച്ചത്.
മുന്നോക്ക വിഭാഗങ്ങള്‍ക്ക് മാത്രം നീതി നിഷേധിക്കുന്നതും ആവശ്യങ്ങളെ അവഗണിക്കുന്നതും രാഷ്ട്രീയശൈലിയായി വളര്‍ന്നുവരുന്നത് മതേതര ഇന്ത്യയുടെ കെട്ടുറപ്പിന് ഭീഷണിയാകുന്ന സാഹചര്യമാണ് നിലവിലുളളതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post