ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം മാര്‍കോയുടെ പുതിയ അപ്ഡേറ്റ് പുറത്ത്. ഹനീഫ് അദേനി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പൂജ മെയ്‍ മൂന്നിനായിരിക്കും. സംഗീതം രവി ബസ്രുറും നിര്‍വഹിക്കുന്ന ചിത്രം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.
ഉണ്ണി മുകുന്ദൻ നായകനായവയില്‍ ഒടുവില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിയത് ജയ് ഗണേഷാണ്. കുട്ടികളടക്കമുള്ള പ്രേക്ഷകരെ മുന്നില്‍ക്കണ്ട് പ്രദര്‍ശനത്തിനെത്തിച്ചിരുന്ന ത്രില്ലര്‍ സ്വഭാവം നിലനിര്‍ത്തുന്ന ചിത്രമാണ് ജയ് ഗണേഷ്. ഒരു സാമൂഹ്യ സന്ദേശവുമുണ്ട് ചിത്രത്തില്‍.
ഇതുവരെ കണ്ടിട്ടില്ലാത്ത ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ ഉള്ളത് എന്നാണ് ജയ് ഗണേഷ് കണ്ടവരുടെ അഭിപ്രായങ്ങള്‍. മികച്ച പ്രകടനമാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ കാഴ്ച വച്ചിരിക്കുന്നത്.











