തിരുവനന്തപുരം: ഇടതുപക്ഷ ജനപ്രതിനിധികളായ ഇന്നസെന്റ്, മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവര്‍ അമ്മയുടെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിയണമെന്ന് ഇടതു വക്താവ് ചെറിയാന്‍ ഫിലിപ്പ്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം എഴുതിയത്.
ജനപ്രതിനിധികളായ ഇവര്‍ അമ്മയുടെ ഭാരവാഹിത്വത്തില്‍ നിന്ന് നിന്ന് ഒഴിയണം. വിവാദങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്നും അദ്ദേഹം കുറിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ കുറ്റപ്പെടുത്തി സംസാരിച്ച മാധ്യമ പ്രവര്‍ത്തരോട് ഇവര്‍ മൂന്നു പേരും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.
[fb_pe url=”https://www.facebook.com/CherianPhilipK/posts/770328056475287″ bottom=”30″]
Discussion about this post