ഇന്ത്യന്‍ സാമ്പത്തീക രംഗത്ത് പുതിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന ജിഎസ്ടി വന്‍ തിരിച്ചടിയാകുന്നത് അയല്‍ രാജ്യവും ചിരവൈരികളുമായി ചൈനയ്ക്ക്, ഇന്ത്യക്കെതിരെ യുദ്ധഭീഷണി ഉയര്‍ത്തുമ്പോഴും അവരുടെ പ്രധാന വിപണിയാണ് ഇന്ത്യ. ജിഎസ്ടി നടപ്പാകുന്നതോടെ ഇന്ത്യയിലേക്കുള്ള ഇറക്കുമതി ചൈനയ്ക്ക് ചിലവേറിയതാകും. ഇത് ചൈനിസ് വിപണിയ്ക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.
ഇന്ത്യന്‍ വിപണിയിലെ പ്രധാന കച്ചവടക്കാരാണ് ചൈന. സേഫ്റ്റി പിന് മുതല്‍ ലക്ഷങ്ങള്‍ വില വരുന്ന ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ വരെ ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഉല്‍പ്പന്നങ്ങളും അനുബന്ധ ഭാഗങ്ങളും ഇറക്കുമതിയുമായി കോടികളുടെ വരുമാനവും ചൈനയ്ക്ക് ലഭിക്കുന്നു.സ്മാര്‍ട്ട് ഫോണ്‍ വിപണിയാണ് ഇതില്‍ പ്രധാനം. ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ വിപണിയുടെ മുക്കാല്‍ ഭാഗവും നിയന്ത്രിക്കുന്നതും കൈവശം വച്ചിരിക്കുന്നതും ചൈനീസ് കമ്പനികളാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്ന് മാത്രം ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ കൊണ്ടുപോയത് ഏകദേശം 60,088 കോടി രൂപയാണ്. ഇതിനെ നേരിടാന്‍ വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി രംഗത്തുവന്നത്. ഇതോടെ ചില ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ നിര്‍മാണ കേന്ദ്രം തുടങ്ങാമെന്ന് സമ്മതിച്ചു. എന്നാല്‍ മറ്റു ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ഇപ്പോഴും തുടരുകയാണ്.
ജൂലൈ ഒന്നിന് ജിഎസ്ടി നടപ്പില്‍ വരുന്നതോടെ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അധികനികുതി നല്‍കേണ്ടി വരും. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ഇത്രയും ഭീമമായ നികുതി നല്കി ഇന്ത്യയില്‍ വിതരണം ചെയ്യാന്‍ മിക്ക കമ്പനികളും മടിക്കും. ഇതിനു പരിഹാരമായി ഇന്ത്യയില്‍ തന്നെ പ്ലാന്റുകള്‍ തുടങ്ങേണ്ട അവസ്ഥയും ഉണ്ടാകും. ഇത് ചൈനീസ് സാമ്പത്തിക മേഖലയ്ക്ക് വന്‍ തിരിച്ചടിയാകും. കൂടുതല്‍ സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ ഇവിടെ പ്ലാന്റ് തുടങ്ങുന്നതോടെ ഇന്ത്യയ്ക്ക് വന്‍ നേട്ടമാകുകയും ചെയ്യും.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ വിറ്റഴിച്ചത് 11.10 കോടി സ്മാര്‍ട്ട്ഫോണുകളാണ്. ലോകോത്തര ബ്രാന്റുകള്‍ മുതല്‍ ചൈനയിലെ കുഞ്ഞു കമ്പനികളുടെ ഫോണുകള്‍ വരെ ഇതില്‍ ഉള്‍പ്പെടും. ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ വിപണി ചൈന കഴിഞ്ഞാല്‍ പിന്നെ ഇന്ത്യയാണ്. ഇന്ത്യന്‍ വിപണിയെ മാത്രം ലക്ഷ്യമിട്ട് കമ്പനികള്‍ തുടങ്ങിവര്‍ തന്നെ ചൈനയിലുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനി ഇന്ത്യയില്‍ നിന്നു കൊണ്ടുപോകുന്നത് കോടികളുടെ വരുമാനമാണ
കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയില്‍ മാത്രം 200 ശതമാനം വളര്‍ച്ചയാണ് ചൈനീസ് കമ്പനികള്‍ സ്വന്തമാക്കിയത്. 2014-15 ലെ 300 കോടി ഡോളര്‍ വില്പനയില് നിന്ന് 2015-16ല്‍ 900 കോടി ഡോളറിലേക്ക് വില്പന ഉയര്‍ന്നു. ഫോക്സ്കോണ്‍, വിസ്ട്രോണ്‍, പെഗാട്രോണ്‍, ഡെല്‍റ്റ, ഫ്ളെക്സ്ട്രോണിക്സ്, ഷവോമി, വാവെയ്, വിവോ, കോംപല്‍, ലീക്കോ, ഓപ്പോ തുടങ്ങിയ കമ്പനികള്‍ ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റുകള്‍ വരെ തുടങ്ങാന്‍ തീരുമാനിച്ചു. ലോകത്തെ ഒട്ടുമിക്ക സ്മാര്‍ട്ട്ഫോണുകളിലും ഉപയോഗിക്കുന്ന ബാറ്ററി, ഡിസ്പ്ലെ, പ്രോസസര്‍, മെമ്മറി, ലെന്‍സ് എല്ലാം നിര്‍മിക്കുന്നത് ചൈനയിലാണ്. ഐഫോണിലെ ബാറ്ററി ഉള്‍പ്പടെ മിക്ക ഭാഗങ്ങളും നിര്‍മിക്കുന്നത് ചൈനയിലാണ്. സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ക്ക് വേണ്ട ഭാഗങ്ങളെല്ലാം ഏറ്റവും വിലകുറച്ചു ലഭിക്കുന്ന ഏക വിപണിയും ചൈനയാണ്.
ഇന്ത്യയില്‍ ഇന്ന് ഉപയോഗിക്കുന്ന 75 ശതമാനം ഫോണുകളും ചൈനീസ് നിര്‍മിതമാണ്. ഇന്ത്യയുടെ ഡിജിറ്റല്‍ പുരോഗതിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയുളള വളര്‍ച്ചയില്‍ ചൈനീസ് കമ്പനികള്‍ക്കുള്ള പങ്കുചെറുതല്ല. വര്‍ഷങ്ങള്‍ക്കു മുന്‍പ് ജപ്പാന് അടക്കിഭരിച്ചിരുന്ന ഇന്ത്യയുടെ ഡിജിറ്റല്‍ വിപണി ഇപ്പോള്‍ ചൈനയുടെ കയ്യിലാണ്.
ജിസ്ടി പക്ഷേ വലിയ പ്രതിസന്ധി തന്നെ ചൈനിസ് വിപണിയ്ക്ക് ഉണ്ടാക്കും. ഇത് നേരിടാന്‍ ചൈനീസ് കമ്പനികള്‍ വന്‍ പദ്ധതികള്‍ ഇപ്പോള്‍ തന്നെ ആസൂത്രണം ചെയ്യുന്നുണ്ട്. ജിഎസ്ടി മുന്നില്‍കണ്ട് സ്മാര്‍ട്ട്ഫോണുകളുടെ നിര്‍മാണത്തിലും നിയന്ത്രണം വരുത്തിയിട്ടുണ്ട്. പഴയ ഹാന്‍ഡ്സെറ്റുകളെല്ലാം ഓഫര്‍ വിലയ്ക്ക് വിതരണം ചെയ്യുന്നുണ്ട്. ജിഎസ്ടി വരുന്നത് ചൈനീസ് സാമ്പത്തിക മേഖലയ്ക്ക് വന്‍ തിരിച്ചടി തന്നെയാണ്. ഇന്ത്യക്ക് നിര്മ്മാണ് മേഖലയ്ക്ക് വലിയ നേട്ടവും ഉണ്ടാക്കും. മിക്ക വന്‍കിട കമ്പനികളും മെയ്ക് ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ തന്നെ നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങും. മോട്ടോര്വാഹനവിപണിയും ഗൃഹോപകരണ വിപണിയും ഇതോടെ വലിയ മാറ്റങ്ങള്‍ക്ക് വിധേയമാകും.
Discussion about this post