പെരിന്തല്‍മണ്ണ: കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച ഒരുകോടി രൂപയുടെ നോട്ടുകളുമായി പെരിന്തല്‍മണ്ണയില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ പൊന്ന്യാകുര്‍ശ്ശി കണ്ണന്തൊടി കുഞ്ഞുമൊയ്തീന് (44), തേക്കിന്‍കോട് പത്തത്ത് മുഹമ്മദ് റംഷാദ് (28), പട്ടിക്കാട് തെക്കുംപുറത്ത് നിസാം (27) എന്നിവരാണ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും അസാധുനോട്ടുകളുമായി പിടിയിലായത്. നോട്ട് കടത്താനുപയോഗിച്ച ആഡംബരക്കാര്‍ കസ്റ്റഡിയിലെടുത്തു.
ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പി. മോഹനചന്ദ്രന്, സി.ഐ. സാജു.കെ. എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പറടക്കമുള്ള വിവരങ്ങള്‍ പോലീസിനു കിട്ടിയിരുന്നു.
ഒരുമാസം മുമ്പ് പെരിന്തല്‍മണ്ണയില്‍ 3.20 കോടിയുടെ അസാധുനോട്ട് പിടികൂടിയിരുന്നു. പാലക്കാട് ചെര്‍പ്പുളശ്ശേരി വീട്ടിക്കാട് സ്വദേശിയുടേതാണ് പണമെന്ന് പിടിയിലായവര്‍ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
Discussion about this post