തിരുവനന്തപുരം: അംഗപരിമിതര്‍ക്കായുള്ള ഉപകരണത്തിന്റെ ജി.എസ്.ടി അഞ്ചുശതമാനമായി കുറച്ച് കേന്ദ്ര ധനമന്ത്രാലയം ഉത്തരവിറക്കി. അഞ്ച് മുതല്‍ 18 ശതമാനം വരെയായിരുന്നു നേരത്തെ അംഗപരിമിതരുടെ വിവിധ ഉപകരണത്തിനായി നിശ്ചയിച്ചിരുന്നത്. പുതിയ നിര്‍ദേശം അറിയിച്ച് ധനമന്ത്രാലയം പ്രത്യേകം പത്രക്കുറിപ്പും ഇറക്കിയിട്ടുണ്ട്.
പുതിയ നിര്‍ദേശം വന്നതോടെ ബ്രെയ്‌ലി ഉപകരണങ്ങളും വീല്‍ചെയറും ഉള്‍പ്പെടെ അംഗപരിമിതര്‍ക്കായുള്ള 22 സാധനങ്ങള്‍ക്കാണ് നികുതി അഞ്ച് ശതമാനമാക്കി കുറച്ചത്.
Discussion about this post