പാലക്കാട്: കെ സുധാകരനെ പരിചയമില്ലെന്ന് നെഹ്റു കോളേജില്‍ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി ഷഹീറിന്റെ പിതാവ് ഷൗക്കത്തലി. കേസ് ഒത്തുതീര്‍ക്കാന്‍ ഉദ്ദേശമില്ല. കേസുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നെഹ്റു ഗ്രൂപ്പിനു വേണ്ടി കെ. സുധാകരന് ഒത്തു തീര്‍പ്പ് ചര്‍ച്ചയ്ക്ക് പോയത് വന്‍ വിവാദമായിരുന്നു. ഇരുപക്ഷവും ആവശ്യപ്പെട്ടിട്ടാണ് താന്‍ മധ്യസ്ഥത നിന്നതെന്ന കെ. സുധാകരന്റെ വാദത്തെ തകര്‍ക്കുന്നതാണ് ഷഹീറിന്റെ പിതാവിന്റെ പ്രതികരണം.
വലിയ തര്‍ക്കം തന്റെ മധ്യസ്ഥതയില്‍ തീരണമെന്നേ കരുതിയിരിന്നുള്ളൂ. നെഹ്റു ഗ്രൂപ്പിനായല്ല ചെര്‍പ്പുളശ്ശേരിയില്‍ താന്‍ മധ്യസ്ഥതയ്ക്ക് പോയത്. ജിഷ്ണു കേസില്‍ താന്‍ ഇടപെട്ടിട്ടില്ലെന്നുമാണ് സുധാകരന് വിശദീകരിച്ചത്. ചെര്‍പ്പുളശ്ശേരിയില്‍ നടന്ന രഹസ്യയോഗത്തില്‍ പങ്കെടുത്തതിന് സുധാകരനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു.
ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി ജിഷ്ണുവിന്റെ കുടുംബം ബുധനാഴ്ച്ച രംഗത്തെത്തിയിരുന്നു. പണം വാങ്ങി കൃഷ്ണദാസിനൊപ്പം ചേര്‍ന്ന് സുധാകരന് കേസ് അട്ടിമറിയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് ജിഷ്ണുവിന്റെ അച്ഛന് പറഞ്ഞു. വ്യാജ ആത്മഹത്യക്കുറിപ്പ് തയ്യാറാക്കിയതില്‍ കെ സുധാകരന് പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post