ഡല്‍ഹി: പാക്കിസ്ഥാന് യുവതിയ്ക്ക് ഇന്ത്യയില്‍ ചികിത്സാ സൗകര്യമൊരുക്കി സുഷമ സ്വരാജ് മികച്ച ചികിത്സ തേടുന്നതിനായി ഇന്ത്യ സന്ദര്‍ശിക്കുവാനുള്ള സഹായമാണ് പാക്കിസ്ഥാന് യുവതി ഫൈസ തന്‍വീറിനു ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നല്‍കിയിരിക്കുന്നത്. കാന്‍സര്‍ രോഗ ബാധിതയാണ് ഫൈസ.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം മോശമായതിനെ തുടര്‍ന്നു ഇസ്ലാമാബാദിലെ ഇന്ത്യന്‍ എംബസി തന്‍വീറിന്റെ മെഡിക്കല്‍ വിസ തള്ളിയിരുന്നു. ഇതേതുടര്‍ന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെടുകയായിരുന്നു. തുടര്‍ന്നു ഫൈസയ്ക്കു ഇന്ത്യയിലേക്കു വരുന്നതിന് അനുമതി ലഭിച്ചു.
തന്റെ ജീവന് രക്ഷിക്കാന്‍ തന്നെ സഹായിക്കണമെന്നു ആവശ്യപ്പെട്ടു സുഷമ സ്വരാജുമായി തന്‍വീര്‍ ട്വീറ്ററില്‍ ബന്ധപ്പെടുകയായിരുന്നു. ഇതോടെ വിദേശകാര്യമന്ത്രാലയം സഹായവുമായി രംഗത്തെത്തി്. ഗാസിയബാദിലെ ഡെന്റല്‍ കോളജ് ആന്‍ഡ് ഹോസ്പിറ്റലിലാണ് തന്‍വീര്‍ ചികിത്സ തേടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി അവര്‍ പത്ത് ലക്ഷം രൂപയും നല്‍കിയിരുന്നു
Discussion about this post