തിരുവനന്തപുരം : ബാര്‍ കോഴക്കേസ് ലോകായുക്ത ഇന്ന് പരിഗണിക്കും.ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് ,പ്രസിഡന്റ് രാജ് കുമാര്‍ ഉണ്ണി ,ബാറുടമയായ ജോണ്‍ കല്ലാട്ട്, സാജു ഡൊമനിക് എന്നിവരോട് ഹാജരാവണമെന്ന് കാണിച്ച് ലോകായുക്ത നോട്ടീസ് അയച്ചിട്ടുണ്ട്.
നേരത്തെ രണ്ട് തവണമ ഇവരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവര്‍ സമയം നാട്ടി ചോദിക്കുകയായിരുന്നു. വിജിലന്‍സ് സമര്‍പ്പിച്ച ക്വിക് വെരിഫിക്കേഷന്‍ സമര്‍പ്പിച്ച ശേഷമാണ് ലോകായുക്ത നാലു പേര്‍ക്കും നോട്ടീസ് അയച്ചത്. വിവരാവകാശ പ്രവര്‍ത്തകനായ ഖാലിദ് മുണ്ടപ്പള്ളിയാണ് ബാര്‍കോഴക്കേസിലെ അഴിമതി സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടത്.
ബാര്‍കോക്കേസില്‍ കേരളാ കോണ്‍ഗ്രസ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പിടിച്ചടുക്കമമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും ഇന്ന് പരിഗണിക്കും.
Discussion about this post