തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും എ ഗ്രൂപ്പിനും കെ.പി.സി.സി അദ്ധ്യക്ഷനുമെതിരെ പരാതിയുമായി ഐ വിഭാഗം നേതാക്കള്‍ ഇന്നലെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ കണ്ടു. പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍കുന്നില്ലെന്നതും അഴിമതിക്കാരെ സംരക്ഷിച്ച് കോണ്‍ഗ്രസ് പ്രതിച്ഛായ നശിപ്പിക്കുന്നുവെന്നും എ വിഭാഗം പരാതിപ്പെട്ടു.
പാര്‍ട്ടിയില്‍ നിര്‍ണായക തീരുമാനമെടുക്കും മുമ്പ് ഐ വിഭാഗത്തിലെ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച ചെയ്യുന്നില്ലെന്നതാണ് കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം. സുധീരന് എതിരായ പരാതി. രാജ്യസഭാ സീറ്റിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനും അവകാശവാദവും ഉന്നയിച്ചിട്ടുണ്ട്.
ഐ വിഭാഗം നേതാക്കളായ വി.ഡി. സതീശനും കെ. സുധാകരനുമാണ് സോണിയാഗാന്ധിയെ കണ്ടത്. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി മന്ത്രി അടൂര്‍ പ്രകാശും ഡല്‍ഹിയിലുണ്ട്. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികും ഇന്നലെ സോണിയാഗാന്ധിയെ കണ്ട് കേരളത്തിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
Discussion about this post