തിരുവനന്തപുരം : പി.സി.ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൈകാര്യം ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. മുഖ്യമന്ത്രിയാണ് അതിന് ഉത്തരവാദിത്തപ്പെട്ടയാള്‍. ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച ചെയ്ത് അദ്ദേഹം ഉചിതമായ തീരുമാനം എടുക്കും. മുഖ്യമന്ത്രി പ്രശ്‌നപരിഹാരമുണ്ടാക്കുമെന്ന വിശ്വാസമുണ്ടെന്നും സുധീരന്‍ പറഞ്ഞു. ജോര്‍ജ് വിഷയത്തില്‍ ഇപ്പോള്‍ താന്‍ ഇടപെടാുന്നില്ലെന്നും സുധീരന്‍ പറഞ്ഞു.
അതേസമയം, അരുവിക്കര ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് വി.എം.സുധീരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. തീരുമാനമെടുക്കാന്‍ ഇനിയും സമയമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post