കണ്ണൂര്‍: ഇസ്ലാമിക തീവ്രവാദസംഘടനയായ ഐഎസിന്റെ ആയുധ പരിശീലന ക്യാമ്പുകളിലേക്ക് കേരളത്തില്‍ നിന്ന് ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്ത് കൊടുക്കുന്ന സംഘടന എന്‍ഡിഎഫും പോപ്പുലര്‍ ഫ്രണ്ടുമാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞുവെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ്. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് സമഗ്രാന്വേഷണം വേണം.
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ അറസ്റ്റിലായ കാഞ്ഞിരോട് ദാരുല്‍ ഷറഫില്‍ വി ഷാജഹാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ കൂടാളി മേഖല ഭാരവാഹിയായിരുന്നു. കൂടാതെ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ സംഘം കനകമലയില്‍ നിന്ന് പിടികൂടിയ ഐഎസ് ബന്ധമുള്ള തീവ്രവാദികളും എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് മതവിശ്വാസത്തിന്റെ പേരില്‍ ചെറുപ്പക്കാരെ ആയുധ പരിശീലന ക്യാമ്പുകളിലെത്തിച്ച് ഭീകരവാദികളാക്കി മാറ്റുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനം വിശ്വാസികള്‍ തിരിച്ചറിയണമെന്നും ഡിവൈഎഫ്‌ഐ അഭ്യര്‍ത്ഥിച്ചു.
Discussion about this post