കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ എംഎല്‍എമാരായ പി.ടി തോമസ്, അന്‍വര്‍ സാദത്ത് എന്നിവരുടെ മൊഴിയെടുക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇരുവരും തിരുവനന്തപുരത്തായതിനാല്‍ അവിടെ എത്തിയായിരിക്കും അന്വേഷണ സംഘം ഇരുവരുടെയും മൊഴി എടുക്കുക. നടി ആക്രമിക്കപ്പെട്ടതിന് ശേഷം പി.ടി തോമസ് നടന് ലാലിന്റെ വീട്ടിലെത്തുകയും ആദ്യാവസാനം ഉണ്ടാകുകയും ചെയ്തിരുന്നു.
അന്‍വര്‍ സാദത്തിനെതിരെ ദിലീപുമായി ചേര്‍ത്ത് നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. ഇക്കാര്യങ്ങള്‍ പരിശോധിക്കാനാണ് ഇരുവരുടെയും മൊഴിയെടുക്കുന്നത്. അന്വേഷണ സംഘം രണ്ട് എംഎല്‍എമാര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.
അതേസമയം നടന് ദിലീപ് ജാമ്യം തേടി ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസം ആലുവ മജിസ്ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തളളിയിരുന്നു.
Discussion about this post