കോഴിക്കോട് : ചാനലുകളും പത്രങ്ങളും കുറച്ചു നാളായി ഒരു വൃത്തികെട്ട വാര്‍ത്തയുടെ പിന്നാലെയാണെന്ന് നടന് മാമുക്കോയ. മറ്റെന്തെല്ലാം കാര്യങ്ങളുണ്ട് ഇവിടെ അറിയാന്‍ എന്നും മാമുക്കോയ ചോദിച്ചു.
കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കുന്ന ‘അറേബ്യന്‍ ഫ്രെയിംസ്’ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടന വേളയിലാണ് മാമുക്കോയയുടെ പ്രതികരണം.
മലയാളികള്‍ രാഷ്ട്രീയ ബോധവും സംസ്കാരവും ഉള്ളവരാണെന്നു പറയാറുണ്ട്. ഈ വാര്‍ത്തയുടെ പിന്നാലെ എല്ലാവരും പോകുമ്പോള്‍ ഇതൊന്നും ഇല്ലാത്തവരാണ് മലയാളികള്‍ എന്നു തെളിഞ്ഞുവെന്നും മാമുക്കോയ പറഞ്ഞു.
Discussion about this post