ഇരിങ്ങാലക്കുട: പൊതുപരിപാടിയില്‍ തനിക്കായി വേദിയിലൊരുക്കിയ സിംഹാസനം ഒഴിവാക്കി നടന്ും എംപിയുമായ സുരേഷ് ഗോപി. ഇരിങ്ങാലക്കുട നിവേദ്യം ഹാളില്‍ സേവാ ഭാരതി സംഘടിപ്പിച്ച അര്ഹതപ്പെട്ടവര്ക്കായുള്ള ഭൂമി വിതരണം ഉദ്ഘാടനം ചെയ്യാനെത്തിയ സുരേഷ് ഗോപിയാണ് കയ്യടി നേടിയത്. സുരേഷ് ഗോപിയ്ക്ക് ഇരിക്കാനായി സംഘാടകര്‍ പ്രത്യേകം സിംഹാസനം തയ്യാറാക്കിയിരുന്നെങ്കില്‍ അത് സ്നേഹപൂര്‍വ്വം നിരസിച്ച് അദ്ദേഹം കസേരയില്‍ ഇരിക്കുകയായിരുന്നു.
നേരത്തെ മുഖ്യാതിഥിയായ സ്വാമിയ്ക്ക് വേണ്ടി സംഘാടകര്‍ തയ്യാറാക്കിയ സിംഹാസനം എടുത്തുമാറ്റിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നടപടി വിവാദമായിരുന്നു. സിംഹാസനം നേരിട്ട് അദ്ദേഹം തന്നെ എടുത്തുമാറ്റി സ്വാമിയെ അപമാനിച്ചുവെന്നായിരുന്നു ആരോപണം.
തലചായ്ക്കാനിടമില്ലാത്തവര്‍ക്ക് നല്‍കുന്നതിനായി സുമനസ്സുകള്‍ ഇരിങ്ങാലക്കുട സേവാഭാരതിയെ ഏല്‍പ്പിച്ച ഭൂമിയുടെ വിതരണം സുരേഷ് ഗോപി എം പി നിര്‍വ്വഹിച്ചു.കാരുകുളങ്ങര നൈവേദ്യം ഹാളില്‍ നടന്ന ചടങ്ങില്‍ സേവാഭാരതി പ്രസിഡന്റ് പി കെ ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.ജന.സെക്രട്ടറി പി ഹരിദാസ്,ഡോ.ഇ പി ജനാര്ദ്ദനന്,യു എന്‍ ഹരിദാസ്,കെ എസ് പത്മനാഭന്,എം ഡി ശശിധര പൈ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.ഭീമിദാനം നല്കിയ സുന്ദരനെയും വനജയെയും ചടങ്ങില്‍ എം പി സുരേഷ് ഗോപി ആദരിച്ചു.പൊറത്തിശ്ശേരി തലയിണക്കുന്ന് സ്വദേശി 44 കാരനായ പേടിക്കാട്ടുപറമ്പില്‍ സുന്ദരന്‍ തന്റെ സ്വന്തം അധ്വാനത്താല്‍ സ്വന്തമാക്കിയ ഭൂമിയില്‍ നിന്ന് 50 സെന്റ് തലചായ്ക്കാനിടമില്ലാത്ത 13ഓളം കുടുംബങ്ങളെ കണ്ടെത്തി നല്‍കുന്നതിനായി ഇരിങ്ങാലക്കുട സേവാഭാരതിയെ ഏല്പിച്ചിരുന്നു.11ാംവയസ്സില്‍ അച്ഛന് നഷ്ടപ്പെട്ട സുന്ദരന്‍ അന്നുമതല്‍ ഇന്നുവരെ ചെയ്യാത്ത തൊഴിലുകളില്ല.മാങ്ങ പറിച്ചു വിറ്റ് ഉപജീവനം നടത്തുന്ന ഇദ്ദേഹം ചെമ്മണ്ടയില്‍ 10 വര്‍ഷം മുമ്പ് വാങ്ങിയ ഉദ്ദേശം ഒരുകോടി വിലമതിക്കുന്ന ഭൂമിയാണ് നല്‍കുന്നത്.
സുന്ദരന്് പുറമേ മുരിയാട് വടക്കൂട്ട് പരേതനായ ആണ്ടവന്റെ സ്മരണയ്ക്കായി ഭാര്യ വനജയും മക്കളായ അഞ്ജു അജില്‍ എന്നിവര്‍ അര്‍ഹരായവരെ കണ്ടെത്തി നല്കാന് 45സെന്റ് സ്ഥലം ഇരിങ്ങാലക്കുട സേവാഭാരതിയെ ഏല്‍പ്പിച്ചിരുന്നു..350 ഓളം അപേക്ഷകളില്‍ നിന്നും അര്‍ഹരായ 24 പേര്‍ക്കാണ് ഭൂമി രജിസ്രറ്റര് ചെയ്ത് നല്‍കിയത്.ഭൂമിയില്‍ പൊതുവായ കിണര്‍ സേവാഭാരതി ഒരുക്കും.സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നോ ഉദാരമതികളില്‍ നിന്നും സഹായം ലഭ്യമാക്കി 6 ലക്ഷം രൂപ ചിലവില്‍ 550 സ്ക്വയര്‍ മീറ്ററില്‍ ഇവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്കുവാനും സേവാഭാരതി ലക്ഷ്യമിടുന്നുണ്ട്.
Discussion about this post