സാന്‍ഫ്രാന്‍സിസ്കോ: ലോകത്തിലെ ഏറ്റവും വലിയ താമരപ്പൂ ഗിന്നസ് റെക്കോര്‍ഡിലേക്ക്. അമേരിക്കയിലെ സാന്‍ഫ്രാന്‍സിക്കോയിലെ ഏഷ്യന്‍ ആര്‍ട്ട് മ്യുസിയത്തിനാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ പുഷ്പ്പം നിര്‍മ്മിച്ചതിന്റെ റെക്കോര്‍ഡ് ലഭിച്ചത്. ഭീമന് പൂവ് നിര്‍മ്മിച്ചത് മ്യുസിയം അധികൃതരുടെ നേതൃത്വത്തില്‍ 2405 ആളുകള്‍ ചേര്‍ന്നാണ്.
ഇളം ചുവപ്പും പച്ചനിറവുമുള്ള വസ്ത്രങ്ങളണിഞ്ഞ് താമരപ്പൂവിന്റെ മാതൃകയില്‍ ഇരുന്നാണ് ഇവര്‍ ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിത പൂവ് നിര്‍മ്മിച്ച് റെക്കോര്‍ഡ് സ്വന്തമാക്കിയത്. മ്യുസിയം അധികൃതര്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് റെക്കോര്‍ഡ് നേട്ടം ലോകത്തെ അറിയിച്ചത്.
Discussion about this post