തിരുവനന്തപുരം: സ്ത്രീ പീഡനക്കേസില്‍ ആരോപണ വിധേയനായ എം.വിന്‍സെന്റ് എംഎല്‍എയെ പോലീസ് അറസ്റ്റ് ചെയ്തു. എംഎല്‍എ ഹോസ്റ്റലില്‍ നടന്ന ആദ്യഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.
കൂടുതല്‍ ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റുമെന്നുമാണ് വിവരം. ഉച്ചയ്ക്ക് 12.30 മുതലാണ് വിന്‍സന്റിനെ എംഎല്‍എ ഹോസ്റ്റലില്‍ പോലീസ് ചോദ്യം ചെയ്തത്.
കേസില്‍ കുരുക്ക് മുറുകിയെന്ന് മനസിലാക്കിയ വിന്‍സന്റ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു.
പരാതിക്കാരിയായ സ്ത്രീ വിഷാദ രോഗത്തിന് മരുന്ന് കഴിക്കുന്നയാളാണെന്നും മുന്‍പ് ഇവരുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ താന്‍ മധ്യസ്ഥം വഹിക്കാന്‍ എത്തിയപ്പോഴും ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നെന്നുമാണ് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ എംഎല്‍എ പറയുന്നത്. ഹര്‍ജി തിങ്കളാഴ്ച കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം ആത്മഹത്യാപ്രേരണാക്കുറ്റവും പീഡനശ്രമവുമാണ് എംഎല്‍എയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് 12.30 മുതല്‍ തുടങ്ങിയ ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയായിരുന്നു. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് എംഎല്‍എയെ ചോദ്യം ചെയ്തത്.
Discussion about this post