ഡല്‍ഹി : ആംആദ്മി പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ സ്ഥാപകനേതാവ് യോഗേന്ദ്രയാദവിന് നേരെ കയ്യേറ്റ ശ്രമം. ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ യോഗേന്ദ്രയാദവിന് നേരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പാര്‍ട്ടിയില്‍ നിന്ന് ഇടഞ്ഞു നില്ക്കുന്ന യോഗേന്ദ്രയാദവിനെയും ,പ്രശാന്ത് ഭൂഷണെയും പുറത്താക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.യോഗത്തിനെത്തിയ യോഗേന്ദ്രയാദവിനെ പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് യോഗേന്ദ്രയാദവ് പക്ഷവും പ്രതിഷേധം നടത്തുന്നുണ്ട്.
Discussion about this post