തൃശൂര്‍: പെരുമ്പിലാവ് കൊരട്ടിക്കര വിഷ്ണു ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണം സിപിഎം നേതാവിന്റെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ക്ഷേത്രത്തിലെ പ്രസിഡന്റായിരുന്ന ഇയാള്‍ പുറത്താക്കിയിട്ടും തിരുവാഭരണം കൈമാറാത്തതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് വീട്ടില്‍ നിന്ന് കണ്ടെടുത്തത്. ഭക്തജനങ്ങളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.
കടവല്ലൂര്‍ പഞ്ചായത്തിലെ സിപിഎം വാര്‍ഡ് മെംബറും ഭരണസമിതി മുന്‍ പ്രസിഡന്റുമായ പിവി സുരേഷിന്റെ വീട്ടില്‍ നിന്നാണ് തിരുവാഭരണം കണ്ടെത്തിയത്.
കഴിഞ്ഞ പത്തുവര്‍ഷമായി പ്രസിഡന്റായിരുന്ന ഇയാള്‍ നിരവധി സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങള്‍ നേരിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാളെ പുറത്താക്കി ഭക്തജനങ്ങള്‍ പുതിയ സമിതി രൂപീകരിച്ചിരുന്നു.
പുറത്താക്കിയതിനെ തുടര്‍ന്ന് ഇയാളോട് ക്ഷേത്രത്തിലെ തിരുവാഭരണവും മറ്റ് രേഖകളും സമിതിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ ഇതിന് തയ്യാറായില്ല. സുരേഷിന് പിന്തുണയുമായി പാര്‍ട്ടിയും രംഗത്തെത്തിയതോടെ ഭക്തജനങ്ങള്‍ പൊലീസില്‍ പരാതി നല്കി. കമ്മിറ്റിയോഗത്തിലും പ്രസിഡന്റ് ഹാജരാകായില്ല. തുടന്നാണ് പോലീസ് നടപടിയെടുത്തത്.
Discussion about this post