തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചിട്ടില്ലെന്ന് പൊലീസ് കസ്റ്റഡിയിലുള്ള കോവളം എംഎല്‍എ എം വിന്‍സെന്റ്. പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത് കള്ളമാണ്. തനിക്കെതിരെ സിപിഐഎം ജില്ലാ സെക്രട്ടറിയും നെയ്യാറ്റിന്‍കര എംഎല്‍എയും ഗൂഢാലോചന നടത്തിയെന്നും എം വിന്‍സെന്റ്. സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും എംഎല്‍എ ആന്‍സലനുമാണ് അറസ്റ്റിന് പിന്നില്‍ ഗൂഢാലോചന നടത്തിയതെന്നാണ് വിന്‍സെന്റിന്റെ ആരോപണം.
പൊലീസ് തന്നോട് മോശമായി പെരുമാറിയെന്നും എംഎല്‍എ. പൊലീസ് നോട്ടീസിനനുസരിച്ച് ഹാജരാകാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ എംഎല്‍എ ഹോസ്റ്റലിന് പിന്നിലൂടെ കുറ്റവാളിയെ പോലെയാണ് തന്നെ അറസ്റ്റ് ചെയ്തു കൊണ്ടുപോയതെന്നും അദ്ദേഹം ആരോപിച്ചു. വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വിന്‍സെന്റിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു നെയ്യാറ്റിന്‍കര മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ഒരു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. അഞ്ച് ദിവസത്തെ കസ്റ്റഡിക്കാണ് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയത്. നാട്ടില്‍ കൊണ്ടുനടന്ന് കോവളം എംഎല്‍എയെ അപമാനിക്കാനാണെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു നല്‍കുകയായിരുന്നു.
എംഎല്‍എയുടെ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും. പൊലീസ് കസ്റ്റഡിയില്‍ വിട്ട് ഉത്തരവ് വന്നതോടെ നെയ്യാറ്റിന്‍കര കോടതി പരിസരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.
Discussion about this post