തിരുവനന്തപുരം: തലസ്ഥാനത്തെ ബിജെപി ആസ്ഥാനത്തിന് നേരെയുണ്ടായ ആക്രമണം നോക്കി നിന്ന രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഭ്യന്തരവകുപ്പിന്റെ സസ്പെന്ഷന്. ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ആഭ്യന്തരവകുപ്പിന്റെ നടപടി.
ആക്രമണം നടക്കുമ്പോള്‍ മൂന്ന് പോലീസുകാരാണ് സംഭവ സ്ഥലത്തുണ്ടായിരുന്നത്. ഇതില്‍ ഒരു സിവില്‍ പോലീസ് ഓഫീസര്‍ അക്രമികളെ തടയാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ക്ക് മര്‍ദ്ദനമേറ്റു. മറ്റ് രണ്ടു പേര് കണ്ടുനില്‍ക്കുകയായിരുന്നു. ഇവര്‍ക്കെതിരേയാണ് നടപടി വന്നിരിക്കുന്നത്.
അക്രമം പോലീസുകാര്‍ നോക്കിനിന്ന സംഭവം സേനയ്ക്ക് മുഴുവന്‍ നാണക്കേടുണ്ടാക്കിയെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. കൃത്യമായ ഇടപെടല്‍ പോലീസ് നടത്തിയിരുന്നെങ്കില്‍ ഇത്തരത്തില്‍ വ്യാപക അക്രമം നടക്കില്ലായിരുന്നുവെന്ന് പ്രതിപക്ഷം കൂടി വിമര്‍ശനം ഉന്നയിച്ചതോടെ ആഭ്യന്തരവകുപ്പ് പ്രതിരോധത്തിലായി. ഈ സാഹചര്യത്തിലാണ് അടിയന്തര നടപടിയിലേക്ക് ആഭ്യന്തരവകുപ്പ് നീങ്ങിയത്.
Discussion about this post