പാറ്റ്‌ന: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഗുജറാത്തില്‍ നിന്നാണ് ഇരുവരും രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനി, മുതിര്‍ന്ന നേതാവ് അനന്ദിബെന്‍ പട്ടേല്‍ എന്നീവര്‍ക്ക് ഒപ്പമാണ് അമിത് ഷാ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.
ഗുജറാത്തില്‍നിന്നു നാല് തവണ അമിത് ഷാ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗുജറാത്തിലെ നിയമസഭാംഗത്വം രാജിവച്ചായിരുക്കും അമിത് ഷാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സ്മൃതി ഇറാനി നിലവില്‍ ഗുജറാത്തില്‍നിന്നുള്ള രാജ്യസഭാംഗമാണ്.
Discussion about this post