ഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടവകാശം ഉറപ്പാക്കാനുള്ള ബില്ലിന് കേന്ദ്രത്തിന്റെ അനുമതി. ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തി പുതിയ ബില്ല് കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ സഭയില്‍ അവതരിപ്പിക്കും. ഇതോടെ ലോകത്തുടനീളമുള്ള 1.6 കോടി പ്രവാസി ഇന്ത്യക്കാര്‍ക്ക് അവരുടെ മണ്ഡലങ്ങളില്‍ പകരക്കാരെ നിയമിച്ചോ ഇലക്ട്രോണിക് രീതിയിലോ വോട്ടു രേഖപ്പെടുത്താന്‍ അവസരമുണ്ടാകും.
തൊഴില്‍ ആവശ്യത്തിനും മറ്റുമായി വിദേശത്ത് കഴിയുന്ന ഇന്ത്യക്കാര്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്താന്‍ നേരിട്ട് രാജ്യത്തെത്തണമെന്നാണ് നിയമം. ഇതിനു പകരം, അവര്‍ താമസിക്കുന്ന രാജ്യത്ത് വോട്ടിങ്ങിന് അവസരമൊരുക്കുകയോ പകരക്കാര്‍ക്ക് സ്വന്തം മണ്ഡലത്തില്‍ അവസരം നല്‍കുകയോ വേണമെന്നതുള്‍പ്പെടെ നിര്‍ദേശങ്ങളാണ് സര്‍ക്കാറിന് മുന്നിലുള്ളത്.
പ്രവാസി വോട്ട് നടപ്പാകാന്‍ നിലവിലുള്ള ജനപ്രാതിനിധ്യ നിയമത്തില്‍ മാറ്റംവരുത്തി പുതിയ ബില്ല് അവതരിപ്പിക്കണം. ഇത് വൈകാതെ ഉണ്ടാകുമെന്നാണ് സൂചന.
Discussion about this post