തൃശൂര്‍: ഏങ്ങണ്ടിയൂര്‍ ചക്കാണ്ടന്‍ കൃഷ്ണദാസ് മകന് വിനായകന് പാവറട്ടി പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് മനംനൊന്ത് ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ സിബിഐക്ക് കത്തയയ്ക്കുമെന്ന് ദേശീയ പട്ടികജാതി കമ്മിഷന് വൈസ് ചെയര്‍മാര്‍ അഡ്വ. എല്‍.മുരുകന്. വിനായകന്റെ മരണം സംബന്ധിച്ച് മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാകളക്ടറോട് അദ്ദേഹം നിര്‍ദേശിച്ചു.
ഇന്ന് രാവിലെ വിനായകന്റെ വീട് എല്‍.മുരുകന് സന്ദര്‍ശിച്ചു. വിനായകന്റെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. വിനായകന് പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനമേറ്റെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തെത്തുടര്‍ന്നാണ് വിനായകന് ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഇതു ശരിവയ്ക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ രണ്ട് പോലീസുകാരെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു.
Discussion about this post