ഡല്‍ഹി: യുദ്ധത്തിലൂടെയല്ല ചര്‍ച്ചയിലൂടെ മാത്രമേ ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് വിദേശ കാര്യ മന്ത്രി സുഷ്മ സ്വരാജ്. ഇന്ത്യയും ചൈനയും തമ്മില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് ലോക്സഭയില്‍ മറുപടി നല്‍കുകയായിരുന്നു സുഷ്മ സ്വരാജ്.
ഇന്ത്യന്‍ സേന യുദ്ധത്തിന് ഏത് നിമിഷവും സന്നദ്ധമാണ്. എന്നാല്‍ യുദ്ധം ഒന്നിനും പരിഹാരമല്ലെന്നും, നയതന്ത്രപരമായി പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടതെന്നും സുഷ്മ സ്വരാജ് കൂട്ടിചേര്‍ത്തു. ഇന്ത്യയുമായുള്ള പല വിഷയത്തിലും ചൈന സ്വീകരിക്കുന്ന നടപടികളില്‍ ആശങ്കയുണ്ടെന്നും അവര്‍ പറഞ്ഞു. ഇന്ത്യ വിശ്വസിക്കുന്നത് സമാധാനത്തിലും സഹകരണത്തിലുമാണെന്നും ഉഭയകക്ഷി ചര്‍ച്ചയിലൂടെ ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പരിഹാരം കാണാനാകുമെന്നും സുഷ്മ സ്വരാജ് പറഞ്ഞു.
ചൈനീസ് അംബാസിഡറുമായി കൂടിക്കാഴ്ച നടത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും സുഷ്മസ്വരാജ് വിമര്‍ശനം ഉന്നയിച്ചു. ഇന്ത്യയുടെ നിലപാടുകള്‍ അറിയുന്നതിന് മുന്‍പ് അത്തരമൊരു ചര്‍ച്ച നടത്തിയത് തെറ്റാണെന്നും, പ്രധാനമന്ത്രി യുമായി വിഷയം ചര്‍ച്ച ചെയ്യേണ്ടിയിരുന്നുവെന്നും സുഷ്മ സ്വരാജ് കൂട്ടിചേര്‍ത്തു.
Discussion about this post