ഡല്‍ഹി: സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കണമെന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. 19 പോലീസുദ്യോഗസ്ഥരാണ് മദനിയ്ക്കൊപ്പം കേരളത്തിലേക്ക് വരുന്നത്.
അതേസമയം മദനിയുടെ സുരക്ഷാ ചെലവ് 1,18,000 രൂപയായും കോടതി കുറച്ചു. മദനിക്ക് ആറ് മുതല്‍ 19 വരെ കേരളത്തില്‍ തുടരാനും സുപ്രീംകോടതി അനുമതി നല്കി. നേരത്തെ അനുവദിച്ച നാല് ദിവസം കഴിഞ്ഞുപോയതിനാല്‍ നാല് ദിവസം കൂടി അധികം അനുവദിക്കുകയായിരുന്നു.
നേരത്തെ കര്‍ണാടക പോലീസ് സുരക്ഷാ ചെലവിനായി 14.80 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇത്രയും തുക നല്‍കാനാവില്ലെന്ന് അറിയിച്ച് മദനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സുരക്ഷയ്ക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ ടി.എയും ഡി.എയും മാത്രമേ മദനിയില് നിന്നും വാങ്ങാവൂവെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ചെലവ് കുറച്ചത്.
Discussion about this post