ഡല്‍ഹി: കശ്മീരിലേക്ക് പാകിസ്ഥാന്‍ തീവ്രവാദികളെ അയക്കുന്നത് വര്‍ധിച്ചുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. എന്നാല്‍ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷങ്ങളില്‍ ആളപായം കൂടുതലുണ്ടായത് പാകിസ്ഥാന്റെ ഭാഗത്താണെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഴക്കന്‍ അതിര്‍ത്തിയില്‍ ആധിപത്യം സൃഷ്ടിക്കാനും ആഘാതമുണ്ടാക്കാനും ഇന്ത്യക്ക് സാധിച്ചു. പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള നുഴഞ്ഞുകയറ്റം വര്‍ദ്ധിച്ചു. എന്നാല്‍ അത് തടുക്കാനുള്ള എല്ലാ ശ്രമങ്ങളും ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ടെന്നും അദ്ദേഹം ചോദ്യോത്തര വേളയില്‍ പറഞ്ഞു. 2017-ല്‍ഈ വര്‍ഷം ഇതുവരെ നിയന്ത്രണ രേഖക്ക് സമീപം 285 വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ ഉണ്ടായി. എന്നാല്‍ 2016-ല്‍ മൊത്തം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങള്‍ 228 മാത്രമായിരിന്നു. എട്ടുപേര്‍ക്ക് ജീവന്‍ നഷ്ടമായെന്നും അദ്ദേഹം വ്യക്തമാക്കി.
കശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റ പ്രതിരോധ സംവിധാനം നിര്‍മ്മിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. റഡാറുകള്‍, സെന്‍സറുകള്‍ തുടങ്ങി നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ മനസിലാക്കാന്‍ അത്യാധുനിക സംവിധാനങ്ങള്‍ ഇതിലുണ്ടാകും. പ്രതിരോധം എന്നത് ഒരു തുടര്‍പ്രവര്‍ത്തനമാണ്. ദേശീയ താല്പര്യം മുന്‍ നിര്‍ത്തി അതിര്‍ത്തി സംരക്ഷണം സംബന്ധിച്ച് സര്‍ക്കാര്‍ നിരന്തരം വിശകലനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post