ഡല്‍ഹി: ഇന്ത്യയും ഇസ്രയേലും സംയുക്തമായി പുതിയ ടാങ്ക് ഗൈഡഡ് മിസൈല്‍ നിര്‍മിക്കുന്നു. സ്പൈക്ക് എംആര്‍ എന്നാണ് ഈ ടാങ്ക് മിസൈലിനു നല്‍കിയിരിക്കുന്ന പേര്. മെയ്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായിട്ടാണ് നിര്‍മ്മാണം. കല്യാണി റഫായല്‍ അഡ്വാന്‍സ്ഡ് സിസ്റ്റംസ് (കെ.ആര്.എ.എസ്.) ആണ് ആയുധങ്ങള്‍ നിര്‍മ്മിക്കുക. ഇന്ത്യയുടെ കല്യാണി സ്ട്രാറ്റജിക് സിസ്റ്റം ലിമിറ്റഡും ഇസ്രയേഴ്സ് റേഫല്‍ അഡ്വാന്‍സ്ഡ് ഡിഫെന്‍സ് സിസ്റ്റംസ് ലിമിറ്റഡും ചേര്‍ന്നാണ് സംയുക്ത സംരംഭം ആരംഭിക്കുന്നത്.
2.5 കി.മീറ്ററാണ് മിസൈലിന്റെ ദൂരപരിധി. ഒരു വര്‍ഷത്തോളം സമതലങ്ങളിലും മരുഭൂമികളിലും സൈന്യം മിസൈലിന്റെ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഹൈദരാബാദിലെ ഹാര്ഡ്വെയര് പാര്‍ക്കില്‍ ഉല്‍പ്പാദനം ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ 200 മിസൈലുകള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
”മിസൈല്‍ നിര്‍മിക്കാനുളള എല്ലാ മെഷീനുകളും തയാറാക്കിയിരിക്കുന്നു, ഗവണ്മെന്റിന്റെ ഉത്തരവ് ലഭിച്ചാല്‍ ആഴ്ചകള്‍ക്കുള്ളില്‍ മിസൈല്‍ നിര്‍മാണം നടക്കും.” ഉദ്യോഗസ്ഥര്‍ പറഞ്ഞു.
13 കിലോ ഭാരമുളള സ്പൈക്ക് എംആര്‍ ഒരു ‘മൂന്നാം ജനറല്‍ പോര്‍ട്ടബിള്‍ മള്ട്ടിപ്രോഗ്രാഫ് ഇലക്ട്രോഒപ്റ്റിക്കല്‍ മിസൈല്‍ ആയുധ സംവിധാനം ആണ്. മെയ്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി നിര്‍മിക്കുന്ന സ്പൈക് മിസൈലുകള്‍ കയറ്റുമതി ചെയ്യും.
Discussion about this post