കോഴിക്കോട്: ബിജെപി ഏരിയാ പ്രസിഡന്റിന്റെ വീടിന് നേരെ അജ്ഞാതസംഘത്തിന്റെ ആക്രമണം.ആക്രമികള്‍ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും തകര്‍ത്തിരുന്നു. കുണ്ടൂപ്പറമ്പ് ഏരിയ പ്രസിഡന്റ് എം.ഗോവിന്ദരാജിന്റെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. . ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ് ആക്രമണമുണ്ടായത്.
പുറത്ത് ആക്രമണം നടത്തുന്നതിന്റെ ശബ്ദം കേട്ട് ഉണര്‍ന്നപ്പോഴാണ് വീടിന്റെ ജനല്‍ചില്ലുകളും, കാറിന്റെ ചില്ലുകളും തകര്‍ത്തനിലയില്‍ കണ്ടത്. അക്രമികള്‍ ബൈക്കില്‍ കയറി പോകുന്നത് കണ്ടതായി ഗോവിന്ദരാജ് പറഞ്ഞു. അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്തിന്റെ ജില്ലാ ജോയിന്റ് സെക്രട്ടറി കൂടിയാണ് ഗോവിന്ദരാജ്.
അതേസമയം അക്രമത്തിന് പിന്നില്‍ സി.പി.എമ്മിന്റെ ക്വട്ടേഷന്‍ സംഘമാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് പി.രഘുനാഥ് ആരോപിച്ചു. കുണ്ടൂപ്പറമ്പ് പ്രദേശത്ത് പ്രകോപനം സൃഷ്ടിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സ്ഥലത്ത് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post