ഡല്‍ഹി: ‘ലൗ ജിഹാദ്’ ഭീകരവാദത്തിന്റെ മറ്റൊരു മുഖമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന് സ്വാമി. ലൗ ജിഹാദ് പോലുള്ള ദുഷിപ്പുകള്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍(എന്‍ഐഎ) അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ലൗ ജിഹാദ്’ എന്നത് ഭീകരവാദത്തിന്റെ മറ്റൊരു മുഖമാണ്, ഇത്തരക്കാര്‍ ലൗ ജിഹാദിന്റെ മറവില്‍ നിരവധി പേരെ ഭീകരവാദത്തിലേക്ക് തള്ളിയിടുന്നു. ഇത്തരക്കാരുടെ പിടികളില്‍ അകപ്പെടുന്നത് കൂടുതലും പെണ്‍കുട്ടികളാണെന്ന് സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. ഇത്തരക്കാര്‍ പാവപ്പെട്ട പെണ്‍കുട്ടികളെ പ്രലോഭിപ്പിക്കുകയും തുടര്‍ന്ന് അവരെ വശപ്പെടുത്തി ഫോട്ടോകള്‍ മറ്റും പകര്‍ത്തി ഭീഷണിപ്പെടുത്തുകയാണെന്നും സ്വാമി കുറ്റപ്പെടുത്തി. പിടിയിലാകുന്ന പെണ്‍കുട്ടികള്‍ ഒടുവില്‍ ഇസ്ലാം മതം സ്വീകരിക്കുകയും ഇറാഖിലേക്കും സിറിയയിലേക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി പോകുകയും ചെയ്യുന്നു. അടുത്തിടെ ഇത്തരത്തില്‍ ഒരു പെണ്‍കുട്ടി ഐഎസില്‍ അംഗമായിരുന്നു. ഇത് എന്‍ഐഎ അന്വേഷിക്കണം സ്വാമി പറഞ്ഞു.
Discussion about this post