തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വനിതാ കമ്മീഷന്‍ രേഖപ്പെടുത്തി. പി.സി. ജോര്‍ജ് എംഎല്‍എ നടത്തിയ വിവാദ പരാമര്‍ശത്തിലാണ് മൊഴിയെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന മോശം പ്രചാരണത്തിനെതിരായ പരാതിയിലും മൊഴിയെടുത്തു.
പി സി ജോര്‍ജ്ജിന്റെ പ്രസ്താവനയില്‍ ദുഖവും അമര്‍ഷവും ഉണ്ടെന്ന് ആക്രമിക്കപ്പെട്ട നടി വനിതാ കമ്മീഷന്‍ മുന്‍പാകെയാണ് നടി പറഞ്ഞത്.
പ്രസ്താവന തുടരുന്നത് ഏറെ വേദനിപ്പിക്കുന്നു എന്നും, ഒരു ജനപ്രതിനിധിയില്‍ നിന്നും ഇത്തരം പരാമര്‍ശം പ്രതീക്ഷിച്ചതേയില്ലെന്നും നടി വ്യക്തമാക്കി.
Discussion about this post