കൊച്ചി: അനുമതിയില്ലാതെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച രാഹുല്‍ ഈശ്വറിനെതിരെ എന്‍ഐഎക്ക് പരാതി നല്‍കുമെന്ന് അഖിലയുടെ കുടുംബം. രാഹുലിന്റെ നടപടി കോടതിയലക്ഷ്യമാണ്. രാഹുല്‍ ഈശ്വര്‍ വീട്ടില്‍ വരികയും പലകാര്യങ്ങളും സംസാരിച്ചശേഷം മോളെ ഒന്ന് കാണണമെന്നും മകളുമായി സംസാരിച്ച ശേഷം തന്‍റെയും അഖിലയുടെയും കൂടെ നിന്ന് ഒരു സെല്‍ഫി വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ താനത് നിരസിച്ചെങ്കിലും രാഹുല്‍ നിര്‍ബന്ധിച്ച് തന്‍റെ കയ്യില്‍ ഈ ചിത്രം സുരക്ഷിതമായിരിക്കുമെന്ന് പറഞ്ഞ് ചിത്രം എടുക്കുകയായിരുന്നെന്നു അഖിലയുടെ അച്ഛന്‍ പറയുന്നു. എന്നാല്‍ പിന്നീട് വൈകുന്നേരം ആണ് ഇത് ചാനലില്‍ കൂടി കാര്യങ്ങള്‍ കാണുന്നത്.
വീഡിയോ ചിത്രീകരിച്ചത് തന്‍റെയോ അഖിലയുടെയോ ആരുടെയും സമ്മതമില്ലാതെയാണെന്നും അശോകന്‍ വ്യക്തമാക്കി. രാഹുലിന്‍റെ ഈ പ്രവര്‍ത്തി മാനസീകമായി ബുദ്ധിമുട്ടുണ്ടാക്കിയെന്നും അശോകന്‍ പറയുന്നു. ഇതെല്ലാം ഷൂട്ട് ചെയ്ത് ലോകത്തെ കാണിച്ചത് തങ്ങള്‍ക്ക് തങ്ങളുടെ ജീവനില്‍ തന്നെ ഭീഷണിയായിട്ടാണ് കാണുന്നതെന്നും അശോകന്‍ വ്യക്തമാക്കി. ഞങ്ങള്‍ വളരെയധികം വേദനയിലാണ്. രാഹുല്‍ ഈശ്വര്‍ കാണിച്ചത് വലിയ ചതിയായിപോയിയെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു.
ഈ കേസില്‍ യാതൊരു ബന്ധമില്ലാത്ത രാഹുല്‍ ഈശ്വര്‍ കടന്ന് വന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് അന്വേഷിക്കണമെന്ന് അഖിലയുടെ കുടുംബം ആവശ്യപ്പെട്ടു.
തീവ്രവാദ റിക്രൂട്ടിംഗ് കേസില്‍ എന്‍ഐഎ എത്തും മുന്‍പ് മൊഴി പുറത്ത് വിട്ടതിന് പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്നും അഖിലയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.
തീവ്രവാദ സംഘടനകളുടെ സാന്നിദ്ധ്യം സംശയിക്കുന്ന കേസില്‍ അഖിലയുടെ സുരക്ഷ കണക്കിലെടുത്ത് ഹൈക്കോടതിയും സുപ്രീംകോടതിയും പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. അടുത്ത ബന്ധുക്കളൊഴികെ ആര്‍ക്കും തന്നെ ഇവിടേക്ക് പ്രവേശനം ഉണ്ടായിരുന്നുമില്ല. ഇത് മറികടന്നാണ് രാഹുല്‍ ഈശ്വര്‍ വീടിനുള്ളില്‍ കയറി വീഡിയോ ചിത്രീകരിച്ചത്.
തികഞ്ഞ കോടതിയലക്ഷ്യത്തിനൊപ്പം ക്രമിനല്‍ കുറ്റം കൂടിയാണ് രാഹുല്‍ ഈശ്വര്‍ ചെയ്തിരിക്കുന്നതെന്നും സംഭവത്തില്‍ ഇയാള്‍ക്കെതിരെ എന്‍ഐഎക്ക് പരാതി നല്‍കുമെന്നും അഖിലയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. കേസന്വേഷണത്തെ അട്ടിമറിക്കും വിധം വീട്ടുകാരുടെ മൊഴികള്‍ പുറത്ത് വിട്ടതും, തെളിവുകള്‍ ശേഖരിക്കാന്‍ കാട്ടിയ വ്യഗ്രതയും സംശയാസ്പദമാണ്. അഖിലയുടെ അഭ്യുദയകാംക്ഷി എന്ന നിലയില്‍ കയറിക്കൂടി വീഡിയോ ചിത്രീകരിച്ചതില്‍ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യത്തില്‍ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് അഖിലയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
https://www.youtube.com/watch?v=_og-dtFZdJg
Discussion about this post