കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ കോടികളുടെ ഹാഷിഷ് ഓയില്‍ വേട്ട. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 20 കോടി രൂപ വിലവരുന്ന 17 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്. സംഭവത്തില്‍ ശിവസേന നേതാവും അഭിഭാഷകനുമുള്‍പ്പെടെ മൂന്നു പേര് പോലീസ് കസ്റ്റഡിയിലായി. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
പിടിയിലായവര്‍ നെടുങ്കണ്ടം ശാന്തന്‍പാറ സ്വദേശികളാണെന്നാണ് വിവരം.കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഞായറാഴ്ച പുലര്‍ച്ചെയാണ് ഹാഷിഷുമായി മൂവരും പിടിയിലായത്. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്പ്പെട്ടിരിക്കാനും സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു.
Discussion about this post