തിരുവനന്തപുരം: പി.വി. അന്‍വര്‍ എം.എല്‍.എ വാട്ടര്‍ തീം പാര്‍ക്ക് നിര്‍മിച്ച കൂടരഞ്ഞി പ്രദേശം ദുരന്ത സാധ്യത അപഗ്രഥന ഭൂപടത്തില്‍. ഉരുള്‍പൊട്ടലുകള്‍ സംഭവിക്കാന്‍ സാധ്യതയുള്ള മേഖലയാണ് പ്രദേശം. ദുരന്തസാധ്യത പ്രദേശങ്ങളെ വിവിധ സൂചികകളുടെ അടിസ്ഥാനത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഭൂവിവര സാങ്കേതികവിദ്യ അനുസരിച്ചാണ് വില്ലേജ് ഭൂപടം തയാറാക്കിയത്.
മുഖ്യമന്ത്രിയാണ് സംസ്ഥാനതല ദുരന്തനിവാരണ അതോറിറ്റി ചെയര്മാന്. പ്രവര്‍ത്തനങ്ങളുടെ ഏകോപനം, അവലോകനം, ആവിഷ്കരണം, നിരീക്ഷണം എന്നിവക്ക് നേതൃത്വം നല്‍കേണ്ടത് ഈ സമിതിയുടെ ഉത്തരവാദിത്തമാണ്. ജില്ലയിലെ ദുരന്തസാധ്യാത പ്രദേശങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തനം നടത്താന്‍ ജില്ലതല സമിതിയും രൂപവത്കരിച്ചിട്ടുണ്ട്. സമിതിയുടെ ചെയര്മാന് കലക്ടറാണ്. ജില്ല പഞ്ചായത്ത് പ്രസിഡന്റ്, അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ്, ജില്ല പൊലീസ് സൂപ്രണ്ട്, മെഡിക്കല്‍ ഓഫിസര്‍, സര്‍ക്കാര്‍ നിശ്ചയിക്കുന്ന രണ്ട് ജില്ല ഓഫിസര്‍മാര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍. ഈ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടിയെടുക്കാമെന്നാണ് സംസ്ഥാന അതോറിറ്റിയിലെ അംഗങ്ങളുടെ പ്രതികരണം.
20 ഡിഗ്രി ചരിവുള്ള മലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത കേരളത്തിലുണ്ട്. അവിടെ മഴക്കുഴിക്ക് അനുമതി വേണം. പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രത്യേകത പരിഗണിക്കാതെ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദുരന്തത്തിലേക്ക് നയിക്കും. സാധാരണ കുറ്റംചെയ്താല്‍ പിഴയടച്ച് പരിഹാരം തേടാം. എന്നാല്‍, പ്രകൃതിയെ നശിപ്പിച്ചതിനുശേഷം പിഴയടച്ചാല്‍ അത് വീണ്ടെടുക്കാനാവില്ല. വെള്ളം കെട്ടിനിര്‍ത്താന്‍ പാടില്ലെന്ന് നിര്‍ദേശിച്ച മലമുകളിലാണ് വെള്ളം തടഞ്ഞുനിര്‍ത്തിയിരിക്കുന്നത്.
മേല്‍മണ്ണിന്റെ ഘടന, അളവ്, ചരിവ്, ഹരിത മേലാപ്പ്, എന്നിവയെല്ലാം പരിശോധിക്കണം. അതുപോലെ വനംവകുപ്പിന്റെ ജണ്ടയോട് അടുത്താണ് പുഴയിലെ വെള്ളം തടഞ്ഞുനിര്‍ത്തിയത്. മലനീകരണ നിയന്ത്രണ ബോര്‍ഡ്, കരിങ്കല്‍ പൊട്ടിക്കുന്നതിന് മൈനിങ് ആന്‍ഡ് ജിയോളജി, വനാതിര്‍ത്തി പങ്കിടുന്നതിനാല്‍ വനംവകുപ്പ്, ഗ്രാമപഞ്ചായത്ത് എന്നിവരുടെ അനുമതിപത്രം വേണം. നിലമ്ബൂര്‍ ഡി.എഫ്.ഒ പാരിസ്ഥിതിക ആഘാതം ചൂണ്ടിക്കാണിച്ച് കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിനാലാണ് നേരത്തേ നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്.
Discussion about this post