ചെന്നൈ: തമിഴ് രാഷ്ട്രീയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി അണ്ണാ ഡി.എം.കെ. എഐഎഡിഎംകെയിലെ ഇരു വിഭാഗങ്ങളായ ഒപിഎസ്ഇപിഎസ് വിഭാഗങ്ങള്‍ ലയിച്ചു.എഐഎഡിഎംകെ ആസ്ഥാനത്തായിരുന്നു ലയനപ്രഖ്യാപനം. പാര്‍ട്ടി പിളര്‍ന്ന് ആറുമാസങ്ങള്‍ക്ക് ശേഷമാണ് ലയനം. പാര്‍ട്ടിയെ പിളര്‍ത്താന്‍ ആര്‍ക്കുമാകില്ലെന്ന് പനീര്‍ശെല്‍വം പറഞ്ഞു. ശശികലയെ പുറത്താക്കി കൊണ്ടുള്ള ഒദ്യോഗിക പ്രഖ്യാപനം പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സിലില്‍ നടക്കുമെന്നാണ് അറിയുന്നത്.
തമിഴ്നാടിന്റെ ഉപമുഖ്യ മന്ത്രിയായി പനീര്‍സെല്‍വം ഇന്ന് വൈകിട്ട് 4:30ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പാര്‍ട്ടിയുടെ അദ്ധ്യക്ഷ പദവിയും ഒ.പി.എസിന് ലഭിച്ചു. ജയിലില്‍ കഴിയുന്ന ശശികലയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നായിരുന്നു പനീര്‍സെല്‍വം മുന്നോട്ടുവെച്ച ആവശ്യം. പനീര്‍ശെല്‍വത്തിന്റെ ആവശ്യം അംഗീകരിച്ചു കൊണ്ടുള്ള പ്രമേയമാണ് പാസ്സായത്. രണ്ട് പുതിയ മന്ത്രിമാര്‍ കൂടി മന്ത്രിസഭയില്‍ ചേരും. ഒ പനീര്‍സെല്‍വവും പാണ്ഡ്യരാജുമാണ് ലയന ശേഷം മന്ത്രി സ്ഥാനത്തേക്കെത്തുന്നത്. ധനകാര്യ വകുപ്പാണ് പനീര്‍സെല്‍വത്തിന്. പി കെ ശശികലയെ പാര്‍ട്ടിയില്‍ നിന്ന് നീക്കാന്‍ തീരുമാനമായി.
ഇരുവരും സംയുക്തമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ലയന പ്രഖ്യാപനം ഉണ്ടായത്. പാര്‍ട്ടിയെ പിളര്‍ത്താന്‍ ആര്‍ക്കും സാധിക്കില്ലെന്ന് പനീര്‍സെല്‍വം പറഞ്ഞു. പിളര്‍ന്ന ശേഷം വീണ്ടും ഒന്നിച്ച പാര്‍ട്ടിയാണ് അണ്ണാ ഡി.എം.കെയെന്ന് പളനി സാമി വ്യക്തമാക്കി. ലയനം സംബന്ധിച്ച ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പ്രകാരം ഒ.പനീര്‍സെല്‍വം നയിക്കുന്ന ഒ.പി.എസ് വിഭാഗത്തിന് മൂന്ന് മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ലയന ചര്‍ച്ചകള്‍ ഇരുവിഭാഗങ്ങളും കടുംപിടുത്തം തുടര്‍ന്നത് കാരണം തീരുമാനമാകാതെ അലസിപ്പിരിഞ്ഞിരുന്നു. ഇതോടെ അണ്ണാ ഡി.എം.കെയില്‍ പ്രതിസന്ധി രൂക്ഷമാകുകയും ചെയ്തു.
തുടര്‍ന്ന് പ്രധാന ആവശ്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പനീര്‍സെല്‍വം വിഭാഗം തയ്യാറായതോടെയാണ് അണ്ണാ ഡി.എം.കെയിലെ ലയനം സാദ്ധ്യമായത്.
Discussion about this post