വാരണാസി: ദേവപ്രീതിയ്ക്കായി വാരണാസിയിലെ ശ്മശാന ഭൂമിയില്‍ വേശ്യകളുടെ നൃത്തം. വാരണാസി മണികര്ണ്ണികാഘട്ടിലെ മഹാശംശാന് ക്ഷേത്രത്തിനു മുന്നിലാണ് ശ്മശാനത്തിലെ എരിയുന്ന ചിതകള്‍ക്കിടയില്‍ നിന്ന് ഇവര്‍ നൃത്തം ചെയ്തത്.
ചൈത്രനവരാത്രി ഉത്സവത്തിന് ഏഴാം നാള് രാത്രിയാണ് ലൈംഗിക തൊഴിലാളികള്‍ ഇവിടെ എത്തി നൃത്തം ചെയ്യുന്നത്. നൂറ്റാണ്ടുകളായി തുടരുന്ന ആചാരമാണ് നൃത്ത പൂജ. അടുത്തിടെ ഇറങ്ങിയ ബോളിവുഡ് സിനിമകളിലെ ഗാനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇവരുടെ നൃത്തം.
രാത്രി എട്ട് മണിയ്ക്ക് ആരംഭിച്ച നൃത്തം കാണുവാനായി സമീപ വാസികള്‍ക്ക് പുറമെ വിനോദ സഞ്ചാരികളും എത്തിയിരുന്നു.
Discussion about this post