തമിഴ്നാട്ടില്‍ എഐഎഡിഎംകെയിലെ എടപ്പാടി പക്ഷവും, പനീര്‍ശെല്‍വം പക്ഷവും തമ്മിലുള്ള ലയനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആര്‍എസ്എസും കേന്ദ്രം ഭരിക്കുന്ന ബിജെപിയും. പരസ്പരം പോരടിച്ച് നിന്ന് ഇരുപക്ഷത്തെയും ഒരുമിപ്പിച്ച് എല്‍ഡിഎയ്ക്ക് കീഴില്‍ എത്തിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ബുദ്ധി കേന്ദ്രങ്ങളുടെ പദ്ധതിയാണ് തമിഴ്നാട്ടില്‍ അവസാനഘട്ടത്തിലെത്തിയത്. പളനിസ്വാമി, ഒ പനീര്‍ശെല്‍വം പക്ഷം കൈകോര്‍ത്തതോടെ ബീഹാറിനെ പിന്നാലെ ദക്ഷിണേന്ത്യയിലെ പ്രബല സംസ്ഥാനമായ തമിഴ്നാടും ബിജെപിയ്ക്ക് കീഴില്‍ അണി നിരക്കാന്‍ പോവുകയാണ്.
തമിഴ്നാട്ടില്‍ ആറുമാസമായി തുടരുന്ന ദ്രാവിഡ പാര്‍ട്ടിയിലെ ഭിന്നത പരിഹരിക്കുന്നതില്‍ മുന്‍കൈ എടുത്തത് ആര്‍എസ്എസ് സൈദ്ധാന്തികനായ എസ് ഗുരുമൂര്‍ത്തിയാണ്. ഇരു വിഭാഗം നേതാക്കളുമായി നിരന്തര സമ്പര്‍ക്കം നടത്തി, ഒരു ഘട്ടത്തില്‍ അസാധ്യമാണ് എന്ന തോന്നിയേക്കാവുന്ന ലയനം യാഥാര്‍ത്ഥ്യമാക്കിയത് ഗുരുമൂര്‍ത്തിയുടെ ഇടപെടലുകളാണ്. ഇരുപക്ഷത്തിനും യോജിക്കാവുന്ന ഘടകങ്ങള്‍ നിരത്തി, ചില സുപ്രധാന വിട്ടുവീഴ്ചകള്‍ക്ക് ഇരുപക്ഷത്തെയും എത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഇടപെടലുകളും നിര്‍ണായകമായി.
ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന പ്രധാന നിര്‍ദ്ദേശമാണ് പനീര്‍ശെല്‍വം മുന്നോട്ട് വച്ചത്. എന്നാല്‍ തിടുക്കത്തില്‍ അത് വേണ്ട എന്നായിരുന്നു എതിര് വിഭാഗത്തെ കുറേ പേരുടെ നിലപാട്. ശശികലയെ പുറത്താക്കണമെന്ന പ്രമേയ പാസാക്കാതെ തന്നെ പനീര്‍ശെല്‍വം ലയനത്തിന് വഴങ്ങുകയായിരുന്നു. മന്ത്രിസഭയില്‍ വലിയ പങ്കാളിത്തം പനീര്‍ശെല്‍വം പക്ഷത്തിന് ലഭിച്ചില്ല. ഉപമുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പടെ മൂന്ന് പേര് മാത്രമാണ് പനീര്‍ശെല്‍വം പക്ഷത്തിന് ലഭിച്ചത്. ലയനപ്രഖ്യാപനത്തില് ശശികലയെ കുറിച്ച് പരാമര്‍ശം ഇല്ല എങ്കിലും പുറത്താക്കുന്ന കാര്യത്തില്‍ ഉടന്‍ നടപടി വരും എന്നാണ് സൂചന.
നാളെ പനീര്‍ശെല്‍വവും എടപ്പാടിയും ഡല്‍ഹി പോകുന്നുണ്ട്. ഡല്‍ഹിയില്‍ അമിത് ഷായുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. എഐഎഡിഎംകെയുടെ എന്‍ഡിഎ പ്രവേശനം നേതാക്കള്‍ ചര്‍ച്ച ചെയ്യും. കേന്ദ്രമന്ത്രിസഭയില്‍ പനീര്‍ശെല്‍വം പക്ഷത്തിന് മതിയായ പ്രാതിനിധ്യം ഉള്‍പ്പടെ വിവിധ വിഷയങ്ങളും ചര്‍ച്ചയാകുമെന്നാണ് വിലയിരുത്തല്‍.
നേരത്തല് അമിത് ഷാ നാളെ തമിഴ്നാട്ടില്‍ എ്ത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അമിത് ഷാ ഇന്ന് സന്ദര്‍ശനം റദ്ദാക്കി. മന്ത്രിസഭ പുനസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി അമിത് ഷാ ഡല്‍ഹിയില്‍ തങ്ങുകയാണെന്നാണ് വിശദീകരണം.
Discussion about this post