മുത്തലാഖ് നിരോധിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത ക്രിക്കറ്റ് താരം മുഹമ്മദ് കൈഫിനെതിരെ ട്വിറ്ററില്‍ മത മൗലികവാദികളുടെ ആക്രമണം ട്വിറ്ററില്‍ മുത്തലാഖ് നിരോധനത്തെ അനുകൂലിച്ച പോസ്റ്റിട്ടതാണ് മത മൗലികവാദികളെ പ്രകോപിപ്പിക്കാനിടയാക്കിയത്. മുസ്ലീം സ്ത്രീകള്‍ക്ക് സുരക്ഷയും ലിംഗ സമത്വവും നല്‍കുന്ന സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു കൈഫ് ട്വിറ്ററില്‍ കുറിച്ചത്. ഇതിന് താഴെയാണ് ആളുകള്‍ വിമര്‍ശനവുമായി എത്തിയത്.
Welcome decision by Supreme Court to declare #TripleTalaq unconstitutional. Will give Muslim women security. Gender justice is much needed
— Mohammad Kaif (@MohammadKaif) August 22, 2017
സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സുരക്ഷ നല്‍കുന്നത് ഇസ്ലാമതമാണെന്നും ഒരു മുസ്ലീമായിട്ടും താങ്കള്‍ക്ക് ഇത് അറിയില്ലേയെന്നും, മുത്തലാഖ് ഖുറാന് എതിരാണെന്ന് പറയുന്നത് വന്ദേ മാതരം ഖുറാന് എതിരാണെന്ന് പറയുന്നത് പോലെയാണ് എന്നും സൈബര്‍ മത മൗലികവാദികള്‍ ചോദിക്കുന്നു.
ആരെ സന്തോഷിക്കുന്നതിന് വേണ്ടിയാണ് താങ്കള്‍ ഇത്തരത്തില്‍ അഭിപ്രായം പറയുന്നതെന്നും, നിങ്ങള്‍ ഖുറാന്‍ വായിച്ചിട്ടുണ്ടോയെന്നും ഇവര്‍ ചോദിക്കുന്നു. നിങ്ങള്‍ക്കെതിരെ ഉടന്‍ ഫത്‌വ പുറപ്പെടുവിക്കുമെന്ന ഭീഷണിയും ചില ട്വീറ്റുകളിലുണ്ട്.
സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്നലെയാണ് മുത്തലാഖ് നിരോധിച്ചത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ഭൂരിപക്ഷ അഭിപ്രായം അനുസരിച്ചാണ് ഒറ്റയടിക്കുള്ള മുത്തലാഖിന് വിലക്കേര്‍പ്പെടുത്തിയത്. ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ മുത്തലാഖ് ഭരണഘടനാ വിരുദ്ധമല്ലെന്ന് വിധി പ്രഖ്യാപിച്ചെങ്കിലും മറ്റ് മൂന്ന് ജഡ്ജിമാര്‍ ഭരണാഘടനാ വിരുദ്ധമെന്ന് വിധി പ്രഖ്യാപിക്കുകയായിരുന്നു.
Welcome decision by Supreme Court to declare #TripleTalaq unconstitutional. Will give Muslim women security. Gender justice is much needed
— Mohammad Kaif (@MohammadKaif) August 22, 2017
https://twitter.com/HamzaSaqmd/status/899949902066851840?ref_src=twsrc%5Etfw&ref_url=http%3A%2F%2Fml.southlive.in%2Fsport%2Fcricket%2Fmohammad-kaif-welcomes-supreme-court-verdict-on-triple-talaq-gets-trolled
https://twitter.com/bhat_xahoor/status/899951981220986880?ref_src=twsrc%5Etfw&ref_url=http%3A%2F%2Fml.southlive.in%2Fsport%2Fcricket%2Fmohammad-kaif-welcomes-supreme-court-verdict-on-triple-talaq-gets-trolled
Discussion about this post