തൃശൂര്‍: കേരളത്തില്‍ ദളിത് കൊലപാതകങ്ങളും പീഡനങ്ങളും വര്‍ദ്ധിച്ചുവരികയാണെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍ അദ്ധ്യക്ഷന്‍ രാംശങ്കര്‍ ഖട്ടാരിയ. ദളിതസമൂഹം കേരളത്തില്‍ സുരക്ഷിതരല്ല. കേരളത്തില്‍ നിന്നും നിരവധി പരാതികള്‍ കമ്മീഷന് ലഭിക്കുന്നുണ്ട്. ദളിതരുടെ വിഷയങ്ങളില്‍ കേരളസര്‍ക്കാരിന് താല്‍പര്യമില്ല.
ദളിതര്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളെ കമ്മീഷന്‍ ഗൗരവായി കാണുന്നുവെന്നും കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ദളിത് പീഡനത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി രാഷ്ട്രപതിക്ക് നല്‍കുമെന്നും രാംശങ്കര്‍ ഖട്ടാരിയ വ്യക്തമാക്കി
Discussion about this post