കാന്‍ഡി: ശ്രീലങ്കയ്ക്കെതിരെ വിജയം തുടര്‍ന്ന് ഇന്ത്യ. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ധോണിയും ഭുവനേശ്വറും ചേര്‍ന്നാണ് കൈവിട്ടുപോയ കളി തിരിച്ചുപിടിച്ചത്. എട്ടാം വിക്കറ്റില്‍ 100 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് കെട്ടിപ്പടുത്തത്. 131/7 എന്ന നിലയില്‍ നിന്ന് ധോണിയും ഭുവനേശ്വറും ചേര്‍ന്ന് ഇന്ത്യയെ 231/7 എന്ന വിജയസ്കോറിലെത്തിച്ചു.
രോഹിത് ശര്മശിഖര് ധവാന് ഓപ്പണിങ് കൂട്ടുകെട്ടില്‍ 15.3 ഓവറില്‍ നിന്ന് 109 റണ്‍സ് നേടിയ ഇന്ത്യയ്ക്ക് തുടര്‍ച്ചയായി വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു. 54 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത അഖില ധനഞ്ജയ ഇന്ത്യന്‍ മുന്‍നിരയെ തൂത്തുവാരിയെടുത്തു. രോഹിത് ശര്‍മയും ഭുവനേഷശ്വര് കുമാറും അര്‍ധസെഞ്ചുറി നേടി. 45 ബോളില്‍ നിന്ന് 54 റണ്‍സാണ് രോഹിത് അടിച്ചെടുത്ത്. ഭുവനേശ്വര്‍ കുമാര്‍ 80 ബോളില്‍ നിന്ന് 53 റണ്‍സെടുത്തു. ശിഖര്‍ ധവാന് 49ഉം (50) മഹേന്ദ്ര സിങ് ധോണി 45 ഉം (68) റണ്‍സെടുത്തു. മറ്റ് കളിക്കാരാരും ഒരക്കം കടന്നില്ല. നായകന് വിരാട് കോഹ്ലി നാല് റണ്‍സ് മാത്രമെടുത്ത് പുറത്തായി.
ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സായിരുന്നു ലങ്കന്‍ സ്കോര്‍. 58 റണ്‍സ് നേടിയ മിലിന്ദ സിരിവര്‍ധനയാണ് ലങ്കന്‍ ടോപ് സ്കോറര്‍. 43 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ജാസ്പ്രിത് ബൂംറ നാല് വിക്കറ്റെടുത്തു. 45ാം ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് നേടി ഇന്ത്യ വിജയം കണ്ടു. ഡക്വര്‍ത്ത് ലൂയിസ് പ്രകാരമാണ് ഇന്ത്യന്‍ വിജയലക്ഷ്യം 47 ഓവറില്‍ 231 ആയത്.
Discussion about this post