മുംബൈ: ട്വിറ്ററില്‍ അശ്ലീല വീഡിയോ ഷെയര്‍ ചെയ്ത നടന് റിഷി കപൂറിനെതിരെ കേസ്. ജയ് ഹോ എന്ന എന്‍ജിഒ ഫൗണ്ടേഷന്റെ പരാതിയിലാണ് റിഷി കപൂറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റിഷി കപൂറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും പോക്സോ നിയമപ്രകാരം കേസെടുക്കണമെന്നും ഫൗണ്ടേഷന് പരാതിയില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണ് റിഷി കപൂര്‍ പരാതിക്കാധാരമായ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. എടിഎം കൗണ്ടറില്‍ പണമെടുക്കാന്‍ നില്ക്കുന്ന യുവതിക്കുപുറകില് വന്നു നില്ക്കുന്ന ആണ്‍കുട്ടി അവരുടെ പിന്‍ഭാഗത്തു സ്പര്‍ശിക്കുകയും ഇതറിയാതെ അവിടെ വന്നുപെട്ട യുവാവിനെ തെറ്റിദ്ധാരണ മൂലം യുവതി അടിക്കുന്നതുമായിരുന്നു വീഡിയോ.
26 ലക്ഷം പേരാണ് റിഷി കപൂറിനു ട്വിറ്ററിലുള്ളത്. നൂറുകണക്കിനു പേര് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്യുകയും 476 ഓളം ലൈക്കുകള്‍ ലഭിക്കുകയും ചെയ്തിരുന്നു.
Discussion about this post