പാറ്റ്ന: ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തി പാറ്റ്നയില്‍ ആര്‍ജെഡി നടത്തിയ മഹാറാലിയുടെ ചിത്രം ട്വിറ്ററിലിട്ട ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് നേരെ ട്രോള്‍മഴ. റാലിയില്‍ പങ്കെടുത്ത ആളുകളുടെ എണ്ണത്തില്‍ ചിത്രത്തില്‍ ചില്ലറ ‘ഫോട്ടോഷോപ്പ്’ നടത്തി മൈതാനത്തെ ജനസാഗരമാക്കാന്‍ ശ്രമിച്ചതാണ് വിനയായത്.
No "Face" will stand in front of Lalu's "Base". Come & Count as much as u can in Gandhi Maidan, Patna #DeshBachao pic.twitter.com/sXoAcpwNKw
— Lalu Prasad Yadav (@laluprasadrjd) August 27, 2017
‘ഒരു ‘മുഖ’ത്തിനും ബീഹാറില്‍ തന്റെ അടിത്തറയ്ക്ക് മുമ്പില്‍ പിടിച്ച് നില്‍ക്കാനാവില്ലെന്നും എണ്ണാമെങ്കില്‍ എണ്ണിക്കോളൂ’ അടിക്കുറിപ്പോടെ ലാലു ഇട്ട ചിത്രമാണ് പരിഹാസത്തിന് കാരണമായത്. മാധ്യമങ്ങള്‍ പുറത്തുവിട്ട യഥാര്‍ഥ ചിത്രത്തില്‍ അങ്ങിങ്ങ് മൈതാനത്തിന്റെ പച്ചപ്പ് കാണാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ മൈതാനത്തെ പച്ചപ്പ് പോലും കാണാനാകാത്ത വിധം ആളുകളെ പെരുപ്പിച്ചാണ് ലാലു ഫോട്ടോ ഇട്ടത്. ആളില്ലാതിരുന്ന ഇടത്തുപോലും എഡിറ്റിംഗ് നടത്തിയ ആളെ കുത്തിനിറയ്ക്കാന്‍ ശ്രമിച്ചത് ട്രോള്ന്മാര് കണ്ടെത്തിയതോടെ പരിഹാസം ഉയര്‍ന്നു.
RJD's Patna rally: Picture taken from same point where Lalu Prasad Yadav's purported picture was taken; crowd sizes are different. pic.twitter.com/3QuEsBlQua
— ANI (@ANI) August 27, 2017
ലാലുവിന്റെ ട്വിറ്റര്‍ പോസ്റ്റിന് താഴെ ഇരുഫോട്ടോകളേയും താരതമ്യപ്പെടുത്തി പോസ്റ്റിട്ടതോടെ ഫോട്ടോഷോപ്പ് ദുരന്തം കൂടുതല്‍ പേര് അറിഞ്ഞു. ‘ആളുകള്‍ ആകാശത്ത് നിന്ന് പൊട്ടി വീഴുന്നതായും’ ‘ജനങ്ങളെ പലഭാഗങ്ങളില്‍ നിന്ന് മൈതാനത്തേക്ക് കോരിയിടുന്ന രീതിയിലുമെല്ലാം’ ചിത്രങ്ങള്‍ എത്തി.
അതേസമയം എന്തായാലും ആര്‍ജെഡി ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
ജെഡിയുവില്‍ നിന്നു സസ്പെന്‍ഡ് ചെയ്യപ്പെട്ട രാജ്യസഭാ എംപി അലി അന്‍വറും ശരദ് യാദവിനൊപ്പമെത്തിയിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ബിഎസ്പി അധ്യക്ഷ മായാവതി എന്നിവരുടെ അസാന്നിധ്യം മഹാറാലിയുടെ മാറ്റു കുറച്ചു. സിപിഎം നേതാക്കളും റാലിയില്‍ പങ്കെടുത്തില്ല.
Discussion about this post