ഡല്‍ഹി: ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വിമാനങ്ങള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യുക. ഇന്ത്യയുടെ എക്കാലത്തെയും വലിയ സ്വപ്നം ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി, അമേരിക്കയിലെ വിമാന നിര്‍മാതാക്കളായ ലോക്ക്ഹീഡ് മാര്ട്ടിന് ഇന്ത്യയില്‍ എഫ്-16 യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്ളാന്റ് ആരംഭിച്ചാല്‍ വിമാനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനും ഒരുക്കമാണെന്ന് കമ്പനി വ്യക്തമാക്കി.
ഒറ്റ എന്‍ജിനുള്ള 100 യുദ്ധവിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള പ്ളാന്റ് സ്ഥാപിക്കുന്നതിനായി ലോക്ക് ഹീഡ് മാര്‍ട്ടിനെ കൂടാതെ സ്വീഡനിലെ സാബ് എന്ന കന്പനിയുമാണ് രംഗത്തുള്ളത്. ഗ്രിപെന്‍ യുദ്ധ വിമാനം ഇവിടെ നിര്‍മിക്കാനാണ് സാബ് ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ഫോര്ട്ട്വര്ത്തിലും ടെക്സാസിലും ആണ് കമ്പനിക്ക് പ്ളാന്റുകളുള്ളത്. ലോക്ക്ഹീഡ് അവയുടെ പ്രവര്‍ത്തനം തെക്കന്‍ കാലിഫോര്‍ണിയയിലെ ഗ്രീന്‍വില്ലെയിലേക്ക് പറിച്ചു നടുകയാണെന്ന് കമ്പനിയുടെ ബിസിനസ് വിഭാഗം മേധാവി റാന്‍ഡല്‍ എല്‍. ഹോവാര്‍ഡ് പറഞ്ഞു. ഭാവിയില്‍ ഗ്രീന്‍വില്ലെയ്ക്ക് പുറത്ത് വിമാനങ്ങള്‍ നിര്‍മിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത് ഇന്ത്യയിലെ പ്ളാന്റിനെ ഉദ്ദേശിച്ചാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആഗോള വിപണി കൂടി ലക്ഷ്യമിടുന്നതിനാലാണ് വിമാനങ്ങള്‍ കയറ്റുമതി ചെയ്യാനുള്ള താല്പര്യവും കമ്പനി പ്രകടിപ്പിച്ചിരിക്കുന്നത്.ഇത് ഇന്ത്യയ്ക്കും കമ്പനിക്കും ഒരുപോലെ ഗുണം ചെയ്യുന്നതാണെന്നും ഹോവാര്‍ഡ് പറഞ്ഞു.
രാജ്യത്തെ നിര്‍മ്മാതാക്കളുമായി ചേര്‍ന്ന് ഒറ്റ സീറ്റുള്ള വിമാനം നിര്‍മ്മിക്കാന്‍ താല്പര്യമുള്ള വിദേശ കമ്പനികളുണ്ടോയെന്ന് ഇന്ത്യ നേരത്തെ അന്വേഷിച്ചിരുന്നു. തുടര്‍ന്നാണ് ലോക്ക് ഹീഡ് മാര്‍ട്ടിനും സാബും രംഗത്തുവന്നത്. ഈ കമ്പനികള്‍ക്ക് വരുംദിവസങ്ങളില്‍ സര്‍ക്കാര്‍ ഔദ്യോഗിക അറിയിപ്പ് നല്‍കുമെന്നാണ് സൂചന. വിമാനങ്ങളുടെ രൂപകല്പന, വികസനം, നിര്‍മാണം എന്നിവ സംബന്ധിച്ച രൂപരേഖകളാണ് സര്‍ക്കാര്‍ കന്പനികളില്‍ നിന്ന് ആവശ്യപ്പെടുക.
ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസിനെയാണ് ലോക്ക്ഹീഡ് തദ്ദേശീയ പങ്കാളിയായി തിരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍, സാബ് തങ്ങളുടെ പ്രാദേശിക പങ്കാളികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Discussion about this post