വൈക്കം: വൈക്കം സ്വദേശിനി അഖിലയെ മതംമാറ്റിയ സംഭവത്തില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചു. അഖിലയുടെ വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ അമ്മ, ബന്ധുക്കള്‍ തുടങ്ങിയവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. അഖില നേരത്തെ ഉപയോഗിച്ചിരുന്ന ഫോണും കസ്റ്റഡിയിലെടുത്തു.
അഖിലയുടെ അച്ഛന് അശോകനില്‍ നിന്നും മൊഴിയെടുത്തതിന് പിന്നാലെയാണ് വൈക്കത്തെ വീട്ടിലെത്തി അന്വേഷണ ഏജന്‍സി തെളിവെടുപ്പ് നടത്തിയത്. ആസൂത്രിത മതപരിവര്‍ത്തനക്കേസുകളില്‍ സംശയനിഴലിലുള്ള പോപ്പുലര്‍ ഫ്രണ്ട് വനിതാ വിഭാഗം നേതാവ് സൈനബ ഉള്‍പ്പെടെയുള്ളവര്‍ അഖിലയുമായി ബന്ധപ്പെട്ടിരുന്നത് ഈ ഫോണ്‍ വഴിയാണ്. ഇത് ഡീകോഡ് ചെയ്യുന്ന പക്ഷം നിര്‍ണായക തെളിവുകള്‍ ലഭിച്ചേക്കുമെന്നാണ് സൂചന.
കേസന്വേഷണം മുറുകിയതോടെ സൈനബ ഒളിവില്‍ പോയതായി റിപ്പോര്‍ട്ടുകളുണ്ട്. എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് നീക്കം.
Discussion about this post