ബെയ്ജിംഗ്: ഇന്ത്യയിലെ ഹൈന്ദവത രാജ്യത്തിലെ തീവ്ര മുസ്ലീം വര്‍ഗീയതയെ ലഘൂകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതായി ചൈനീസ് ദേശീയ മാധ്യമം. ഗ്ലോബല്‍ ടൈംസിലെ ലേഖനത്തിലാണ് രാജ്യത്തിലെ ഹൈന്ദവ ആശയങ്ങള്‍ മുസ്ലീം വര്‍ഗീയതയെ തടയുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നത്.
ഏഷ്യയിലെ മറ്റ് രാജ്യങ്ങളിലെ പോലെ തീവ്ര മുസ്ലീം വര്‍ഗീയത ഇന്ത്യയില്‍ ഇല്ല. ഹൈന്ദവ ആശയങ്ങളും വളര്‍ച്ചയുമാണ് ഈ മുസ്ലീം തീവ്രതയെ ഒരു പരിധി നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്നത്. ഏഷ്യയിലെ മറ്റ് രാജ്യങ്ങളായ ഫിലിപ്പീന്‍സ്, തായ്‌ലന്റ്, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ഇസ്ലാം തീവ്രവദ വളര്‍ന്ന് വരുകയാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്.
ഇന്ത്യയില്‍ തീവ്ര മുസ്ലീം വര്‍ഗീയത ഇല്ലാത്തതിനാലാണ് യൂറോപ്യന്‍ രാജ്യങ്ങളും, അമേരിക, ജപ്പാന്‍, റഷ്യ എന്നീ ശക്തികള്‍ ഇന്ത്യയുമായി മികച്ച ബന്ധം പുലര്‍ത്തുന്നതെന്നും ലേഖനത്തില്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ഇസ്ലാമിക് തീവ്രത കുറവായതിനാല്‍ ഏഷ്യയില്‍ ഏറെ പ്രധാന്യം രാജ്യത്തിന് ലഭിക്കുന്നുണ്ടെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ദോക്‌ലാം വിഷയത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം ഏറെ വഷളായ സാഹചര്യത്തിലാണ് ചൈനയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള ഒരു ലേഖനം പ്രസിദ്ധീകരിച്ചത്.
Discussion about this post