മുംബൈ: മഹാരാഷ്ട്രയില്‍ ഗോവധവും ബീഫ് വില്‍പനയും തടയാന്‍ കന്നുകാലികളുടെ ഫോട്ടോ പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം. കന്നുകാലികള്‍ ചത്താല്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്നും മാലെഗാവ് പോലീസ് ക്ഷീര കര്‍ഷകര്‍ക്കു നിര്‍ദേശം നല്‍കി.
സര്‍ക്കാര്‍ ഗോവധനിരോധന നിയമം കൊണ്ടുവന്നിട്ടും മുസ്ലിം ഭൂരിപക്ഷ മേഖലകളില്‍ ബീഫ് വില്‍പന തുടരുന്നുണ്ടെന്നു പൊലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ബീഫ് എത്തുന്നതു പൂര്‍ണ്ണമായും തടയാന്‍ പോലീസ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ക്ഷീര കര്‍ഷകരും, കൃഷി ആവശ്യത്തിനു കാളകളെ വളര്‍ത്തുന്നവരും കന്നുകാലികളുടെ ഫോട്ടോ എടുത്ത്, എണ്ണം വ്യക്തമാക്കി പോലീസ് സ്‌റ്റേഷനില്‍ നല്‍കാനാണു നിര്‍ദ്ദേശം. ഇതുവഴി കന്നുകാലികളുടെ കണക്കെടുപ്പ് നടത്താനാണ് തീരുമാനം.
Discussion about this post