ശ്രീനഗര്‍: കശ്മീരില്‍ ഭീകരത സൃഷ്ടിക്കാന്‍ പാക്കിസ്ഥാനില്‍ നിന്ന് ധനസഹായം വാങ്ങിയ സംഭവുമായി ബന്ധപ്പെട്ട് ശ്രീനഗറിലും ഡല്‍ഹിയിലും എന്‍ഐഎ റെയ്ഡ്. ശ്രീനഗറില്‍ പതിനൊന്നിടങ്ങളിലും ഡല്‍ഹിയില്‍ അഞ്ചിടങ്ങളിലുമാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. ഹവാല ഏജന്റുമാരുടെയും ഒരു വ്യവസായിയുടെയും വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ് നടന്നത്.
ബുധനാഴ്ച രാവിലെയാണ് എന്‍ഐഎ റെയ്ഡ് ആരംഭിച്ചത്. കശ്മീരിലെ വിവിധ ഭാഗങ്ങളില്‍ ജൂലൈയില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു. വിഘടനവാദി നേതാവ് ഗീലനിയുടെ മരുമകന് ഉള്‍പ്പെട്ടെ ഏഴ് പേരെയും അറസ്റ്റു ചെയ്തിരുന്നു.
Discussion about this post