അതിര്‍ത്തി വഴി മതിയായ രേഖകളില്ലാതെ നുഴഞ്ഞ് കയറുന്ന ബംഗ്ലാദേശ് പൗരന്മാര് വ്യാപകമായി കേരളത്തിലെത്തിയതായി സൂചന. മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയില്‍ നിന്ന് 35 പേരെ കഴിഞ്ഞ ദിവസം പോലിസ് പിടികൂടിയിരുന്നു. മറ്റ് ജില്ലകളിലും നിരവധി ബംഗ്ലാദേശികള്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ജോലിയെടുക്കുന്നതായാണ് വിവരം. മുമ്പും ഇത്തരത്തുില് ബംഗ്ലാദേശികളെ പിടികൂടിയിരുന്നെങ്കിലും പോലിസ് തുടര്‍നപടി എടുത്തിരുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
5000 രൂപവരെ ഈടാക്കി ഇടനിലക്കാരാണ് ഇവരെ അതിര്‍ത്തികടത്തുന്നത്. ഫോട്ടോനല്കിയാല് വ്യാജ തിരിച്ചറിയില്‍കാര്‍ഡ് ഇടനിലക്കാര്‍ നിര്‍മിച്ചുനല്‍കും. ഈ തിരിച്ചറിയില്കാര്ഡുമായാണ് പലരും ഇന്ത്യയിലെത്തുന്നത്. യാതൊരു രേഖയുമില്ലാതെ എത്തുന്നവരുമുണ്ട്.ജോലിക്ക് ഉയര്‍ന്ന കൂലി ലഭിക്കുന്നതിനാലാണ് ബംഗ്ലാദേശികള്‍ കേരളത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. അവിടെ ദിവസം 150 രൂപ കൂലി ലഭിക്കുമ്പോള്‍ കേരളത്തില്‍ 750 രൂപ ലഭിക്കും.
ഇതരസംസ്ഥാനക്കാരെ കൃത്യമായി നിരീക്ഷിക്കുന്നതിനും വിവരങ്ങള്‍ ശേഖരിക്കുന്നതിനും പോലീസ് സംവിധാനമൊരുക്കിയിട്ടുണ്ടെങ്കിലും കൃത്യമായി പാലിക്കപ്പെടുന്നില്ല എന്നതാണ് കേരളത്തിലെ ബംഗ്ലാദേശികളെ സഹായിക്കുന്നത്.. ഇതരസംസ്ഥാനക്കാര്‍ക്ക് താമസസ്ഥലം നല്കുന്നവര് പോലീസിനുമുന്നില്‍ ഇവരെ ഹാജരാക്കണമെന്ന് നിര്‍ദേശമുണ്ട്. പക്ഷേ, കുറച്ചുപേര്‍ മാത്രമാണ് പാലിക്കുന്നത്. പോലീസ് തിരിച്ചറിയില്‍ രേഖകള്‍ വാങ്ങി പരിശോധിക്കുകയും ഇതരസംസ്ഥാനക്കാരുടെ ഫോട്ടോയെടുത്ത് സൂക്ഷിക്കുകയും ചെയ്യുന്നു. കൃത്യമായ രേഖകളുള്ളവര്‍ മാത്രമാണ് പോലീസില്‍ ഹാജരാകുന്നത്. വാഴക്കാട് പോലീസ് അഞ്ഞൂറോളം പേരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
പക്ഷേ, കഴിഞ്ഞദിവസം പിടിയിലായ ബംഗ്ലാദേശ് പൗരന്മാര് പോലീസിനുമുന്നില്‍ ഹാജരായിട്ടില്ല. ഇവര്‍ക്ക് താമസസൗകര്യം ഒരുക്കിയവര്ക്കെതിരേ നിയമനടപടിയെടുക്കുമെന്ന് എസ്.ഐ. വിജയരാജന്‍ പറഞ്ഞു.
Discussion about this post